പാലക്കാട് എ കെ ബാലനെതിരെ പോസ്റ്ററുകൾ. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തും പ്രസ് ക്ലബ് പരിസരത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എ കെ ബാലന്റെ വീടിന് പരിസരത്തും പോസ്റ്ററുകൾ പതിച്ചിരുന്നു. ഇവയെല്ലാം പിന്നീട് പാർട്ടി പ്രവർത്തകർ നീക്കം ചെയ്തു. മണ്ഡലത്തെ കുടുംബസ്വത്ത് ആക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ എതിർക്കുമെന്നാണ് പോസ്റ്ററുകളിൽ പറയുന്നത്.
സേവ് കമ്മ്യൂണിസമെന്ന പേരിലാണ് പോസ്റ്റർ. തരൂർ മണ്ഡലത്തിൽ എ കെ ബാലന്റെ ഭാര്യ ജമീല സ്ഥാനാർഥിയാകുന്നതിനെതിരെയാണ് പോസ്റ്ററുകളെന്ന് കരുതുന്നു.