മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക. വിജയലക്ഷ്യമായ 226 റൺസ് ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി 48 പന്തുകൾ ശേഷിക്കെ ശ്രീലങ്ക മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 225 റൺസിന് ഓൾ ഔട്ടായിരുന്നു. ലങ്ക 39 ഓവറിൽ വിജയലക്ഷ്യം മറികടന്നു
76 റൺസെടുത്ത അവിഷ്‌ക ഫെർണാണ്ടോയുടെയും 65 റൺസെടുത്ത ഭനുക രജപക്‌സയുടെയും പ്രകടനമാണ് ശ്രീലങ്കയെ തുണച്ചത്. ചരിത് അസലങ്ക 24 റൺസും മെൻഡിസ് 15 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി രാഹുൽ ചാഹർ മൂന്നും ചേതൻ സക്കരിയ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഗൗതം, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റെടുത്തു
നേരത്തെ 49 റൺെസെടുത്ത പൃഥ്വി ഷായുടെയും 46 റൺസെടുത്ത സഞ്ജുവിന്റെയും മികവിലാണ് ഇന്ത്യ സ്‌കോർ 200 കടത്തിയത്. സൂര്യകുമാർ യാദവ് 40 റൺസെടുത്തു. മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യ പക്ഷേ 43. 1 ഓവറിൽ 225ന് പുറത്താകുകയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചിരുന്നു. അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പര ഇന്ത്യ സ്വന്തമാക്കി.