Headlines

ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

സംപൗളോ: ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യ​ർ ബോ​ൾ​സോ​നാ​രോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ടു​ത്ത പ​നി​യെ തു​ട​ർന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ൾ​സോ​നാ​രോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണ് ത​നി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ഇ​താ​ണ് ജീ​വി​തം. ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ക ത​ന്നെ ചെ​യ്യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡി​ന്‍റെ തു​ട​ക്കം മു​ത​ൽ 65 കാ​ര​നാ​യ ബോ​ൾ​സോ​നാ​രോ രോ​ഗ​ത്തെ നി​സാ​ര​വ​ൽ​ക്ക​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത നേ​താ​വാ​ണ്. കോ​വി​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ ആ​വ​ർ​ത്തി​ച്ച് ക​ളി​യാ​ക്കു​ക​യും ഇ​തൊ​രു ചെ​റി​യ പ​നി മാ​ത്ര​മാ​ണ് ഗു​രു​ത​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു…

Read More

കൊവിഡ് വ്യാപനം: ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരം വീണ്ടും അടച്ചു

മെല്‍ബണ്‍:ഒരിടവേളക്ക് ശേഷം കൊറോണവൈറസ് വ്യാപനത്തില്‍ വര്‍ധന രേഖപ്പെടുത്തിയതിനാല്‍ ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ ആറാഴ്ചത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. നഗരത്തിലെ അര കോടി വരുന്ന ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രവിശ്യയില്‍ പുതിയ 191 കേസുകള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിക്ടോറിയ പ്രവിശ്യ ഭരണാധികാരി ഡാനിയേല്‍ ആന്‍ഡ്രൂസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. വിക്ടോറിയയുടെ തലസ്ഥാനമാണ് മെല്‍ബണ്‍. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം പ്രവിശ്യയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. വിക്ടോറിയയുടെ അയല്‍ പ്രവിശ്യകളായ ന്യൂ…

Read More

ഇന്തോനേഷ്യയിലും സിംഗപൂരിലും ഭൂചലനം

ഇന്ത്യോനേഷ്യയിലും സിംഗപ്പൂരിലും ഭൂചലനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.12നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യോനേഷ്യയിലെ സെമാരംഗിയിലുണ്ടായത്. സിംഗപൂരിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. എന്നാല്‍ രണ്ടിടത്തും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ ഇന്ത്യയിലെ അരുണാചലിലും ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായി. തവാംഗ് മേഖലയില്‍ 3.4 തീവ്രതയിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.

Read More

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം. സ്വിറ്റ്‌സർലൻഡിലാണ് സന്ദർശകരുടെയും ജീവനക്കാരുടെയും കൺമുന്നിൽ വെച്ചാണ് സംഭവം. സൂറിച്ച് മൃഗശാലയിലാണ് 55 കാരിയായ ജീവനക്കാരിയെ കടുവ കൊന്നത്. മൃഗശാല അധികൃതർ ചേർന്ന് ഇവരെ കടുവയുടെ കൂടിന് പുറത്തെത്തിച്ച് വൈദ്യസഹായം നൽകിയെങ്കിലും തത്ക്ഷണം മരിച്ചു.കടുവ കൂട്ടിലുണ്ടായിരുന്ന സമയത്ത് ജീവനക്കാരി എങ്ങനെ ഉള്ളിലെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read More

കോവിഡുണ്ടാക്കിയ ഇടവേളക്ക് ശേഷം ന്യൂസിലൻഡിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധസമരം ശക്തമാകുന്നു

കോവിഡുണ്ടാക്കിയ ഇടവേളക്ക് ശേഷം ന്യൂസിലൻഡിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധസമരം ശക്തമാകുന്നുകോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ മുങ്ങിപ്പോയ പൗരത്വ നിയമ ഭേദഗതി സമരങ്ങളെ വീണ്ടെടുക്കുകയാണ് ന്യൂസിലൻഡിലെ ജനത. ന്യൂസിലൻഡ കോവിഡ് മുക്തം ആയതോടെയാണ് പ്രതിഷേധ സമരങ്ങൾക്ക് അനുമതി ലഭിച്ചത്. ന്യൂസിലൻഡ് തലസ്ഥാനമായ ഓക്‌ലാന്റ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സമരം അരങ്ങേറിയത്. മലയാളികളുൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ സമരത്തിൽ അരങ്ങേറിയത് ഈ കരിനിയമത്തിനെതിരെ ന്യൂസിലൻഡ് പൗരന്മാരും പങ്കാളിയായി.

Read More

കോവിഡിന് പിന്നാലെ ബ്യൂബോണിക് പ്ലേഗ് ; ചൈനയൽ വീണ്ടും ആശങ്ക

ചൈനയെ വീണ്ടും ആശങ്കയലാക്കി കോവിഡിന് പിന്നാലെ ബ്യൂബോണിക് പ്ലേഗ്.വടക്കൻ ചൈനയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നർ മംഗോളിയ ഓട്ടോണമസ് റീജിയണിലെ ബയന്നൂരിൽ പ്ലേഗ് പ്രതിരോധത്തെയും നിയന്ത്രണത്തെയും കുറിച്ച് മൂന്നാം ലെവൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്ന് പീപ്പിൾസ് ഡെയ്‌ലി ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ബയന്നൂരിലെ ആശുപത്രിയിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. മുന്നറിയിപ്പിന്റെ കാലയളവ് ഈ വർഷം അവസാനം വരെ തുടരുമെന്ന് പ്രാദേശിക ആരോഗ്യ അതോറിറ്റി അറിയിച്ചിരിക്കുകയാണ്. ഖോവ്ഡ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് കേസുകൾ ബ്യൂബോണിക് പ്ലേഗാണെന്ന് ജൂലൈ…

Read More

ലോകത്ത് കൊവിഡ് രോഗികൾ 1.11 കോടി കവിഞ്ഞു ; ബ്രസീലിൽ മാത്രം ഒരു ദിവസത്തിനിടെ 1264 പേർ മരിച്ചു

ലോകത്ത് കൊവിഡ് രോഗികൾ 1.11 കോടി കവിഞ്ഞു. 5.25 ലക്ഷം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ബ്രസീലില്‍ മാത്രം ഒരു ദിവസത്തിനിടെ 1264 പേര്‍ മരിച്ചു. ബ്രസീലിലെ ആകെ കൊവിഡ് മരണം ഇതോടെ 63,254 ആയി യുഎസില്‍ 1.32 ലക്ഷം പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 596 പേര്‍ മരിച്ചു. റഷ്യയില്‍ മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. ഒമ്പത് ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീസില്‍ ഇന്നലെ മാത്രം 41,988 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുഎസില്‍…

Read More

‘ഫെയർ ആൻഡ് ലൗലി’യുടെ പേര് മാറ്റി ; ഇനി ഗ്ലോ ആൻഡ് ലൗലി

മുഖസൗന്ദര്യ ക്രീമുകളില്‍ പ്രശസ്തരായ ‘ഫെയര്‍ ആന്‍ഡ് ലൗലി’ പേരില്‍ നിന്നും ‘ഫെയര്‍’ എന്ന വാക്ക് ഒഴിവാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. അതെ സമയം പുതിയ പേര് പ്രഖ്യാപിച്ചതോടെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. ഗ്ലോ ആന്‍ഡ് ലൗലി എന്ന പേരിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്. പുരുഷന്‍മാരുടെ മുഖസൗന്ദര്യ ക്രീമുകള്‍ ‘ഗ്ലോ ആന്‍ഡ് ഹാന്‍ഡ്സം’ എന്ന പേരില്‍ ഇനി മുതല്‍ പുറത്തിറങ്ങുമെന്നും ഫെയര്‍ ആന്‍ഡ് ലൗലിയുടെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ഇ മെയില്‍ വഴി അറിയിച്ചു. പുതിയ പേരും…

Read More

സൗദി അറേബ്യയിൽ ഇളവുകൾ നീട്ടാൻ തീരുമാനം

കോവിഡ് കരണമായുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഏതാനും ഇളവുകൾ തുടരാൻ തീരുമാനിച്ചു. മാർച്ച് മുതൽ പ്രഖ്യാപിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിൽ സൗദി ഉന്നത സഭയാണ് ഇളവ് തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെയും രാജ്യത്തെ നിക്ഷേപകരെയും കൊറോണ കരണമായുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഇളവ് നീട്ടുന്നതിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ സ്വദേശി ജോലിക്കാർക്ക് ‘സാനിദ്’ സംവിധാനം ലഭിക്കുന്ന ഇളവ്, റിക്രൂട്ടിങ്ങിലുള്ള പിഴ ഒഴിവാക്കൽ, സ്വകാര്യ സ്ഥാപങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തതിനാലുള്ള…

Read More

നേപ്പാളില്‍ ലോക്ഡൌണ്‍ ജൂലൈ 22 വരെ നീട്ടി

നേപ്പാളില്‍ ലോക്ഡൌണ്‍ ജൂലൈ 22 വരെ നീട്ടി. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇളവുകളോടെയാണ് പുതിയ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 15ന് ശേഷം സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുറക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു. പരിമിത യാത്രക്കാരുമായി സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാനും അനുവദിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധന കേന്ദ്രങ്ങള്‍, ജിം സെന്‍ററുകള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയ ജൂലൈ 22 വരെ അടഞ്ഞുകിടക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഡോ. യുവരാജ് ഖാത്തിവാദ അറിയിച്ചു….

Read More