ഓക്‌സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്. മനുഷ്യരിലെ…

Read More

കോവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം ഇന്ന്; ഓക്‌സ്‌ഫോര്‍ഡില്‍ പ്രതീക്ഷയർപ്പിച്ച് ലോകം

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞു നിര്‍ത്തുന്നതിനായി ലോകം വന്‍ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഇവര്‍ വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസയോഗ്യമാണെങ്കില്‍ വാക്‌സിന്‍ പ്രാരംഭ ഘട്ടത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍…

Read More

കൊവിഡിൽ വിറങ്ങലിച്ച് ലോകം; മരണസംഖ്യ ആറ് ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,46,33,037 ആയി ഉയർന്നു. ഏഷ്യ വൻകരയിൽ മാത്രം 33 ലക്ഷം പേരും ആഫ്രിക്കയിൽ ഏഴ് ലക്ഷം പേരും അമേരിക്കയിൽ 38 ലക്ഷം പേരും രോഗികളായെന്നാണ് കണക്ക്. 6,08,539 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ 38,96,855 പേർ രോഗബാധിതരായി. ബ്രസീസിൽ 20,99,896 പേരും കൊവിഡ് ബാധിതരായി. യുഎസിൽ ഇന്നലെ മാത്രം 63,584 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീസിൽ ഇരുപത്തിനാലായിരത്തിലേറെ പേർക്കും…

Read More

ടിക്ക് ടോക് ചൈന വിടുന്നു; ചേക്കേറുന്നത് ലണ്ടനിലേക്ക്?

ചൈനയുടെ ഉടമസ്ഥതയിൽ നിന്ന് സ്വയം അകന്നുനിൽക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ലണ്ടനിൽ ആസ്ഥാനം കണ്ടെത്താൻ ടിക്ക് ടോക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുകെ സർക്കാരുമായി ചർച്ച നടത്തി വരികയാണ്. കമ്പനി പരിഗണിക്കുന്ന നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ലണ്ടൻ. എന്നാൽ ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. പരിഗണനയിലുള്ള മറ്റ് സ്ഥലങ്ങൾ ഏതൊക്കെയാണെന്നും വ്യക്തമല്ല. മുൻ വാൾട്ട് ഡിസ്നി കോ എക്സിക്യൂട്ടീവ് ആയിരുന്ന കെവിൻ മേയറെ ടിക്ക് ടോക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിച്ചടി ഉൾപ്പെടെ ഈ വർഷം ചില…

Read More

ലോകത്ത് രണ്ടര കോടി കൊവിഡ് ബാധിതർ

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,848 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതുവരെയുള്ളതിലെ റെക്കോർഡ് പ്രതിദിന വർധനവാണിത്. 6,00,345 പേരാണ് കൊവിഡ് ബാധിച്ച് ഇതിനോടകം മരിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിൽ കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്നത്. അമേരിക്കയിൽ 813 പേരും ബ്രസീലിൽ 885 പേരും ഇന്ത്യയിൽ 671 പേരും കഴിഞ്ഞ ദിവസം മരിച്ചു. യുഎസിൽ 38 ലക്ഷത്തിലധികം…

Read More

റഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങൾ! അമേരിക്കൻ നഗരങ്ങളിലെ സ്ഥിതി അതീവ ഗുരുതരം

ടെക്‌സസ്: കൊറോണ വൈറസ് വ്യാപനത്തെ ഏറ്റവും അധികം പുച്ഛിച്ചിരുന്നത് ഒരുവേള അമേരിക്കക്കാര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുളള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യവും അമേരിക്കയാണ്. മുപ്പത്തിയേഴ് ലക്ഷത്തിലധികം രോഗികളും ഒന്നര ലക്ഷത്തിനടുത്ത് മരണങ്ങളും. ന്യൂയോര്‍ക്ക് ആയിരുന്നു ആദ്യഘട്ടത്തില്‍ ഏറ്റവും അധികം രോഗബാധയുണ്ടായ നഗരം. ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും തികയാതെ അവിടെ നരകജീവിതം ആയിരുന്നു ഏറെനാള്‍. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളെല്ലാം നിറഞ്ഞുകവിയുകയും ഒടുവില്‍ റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട…

Read More

ലോകത്ത് കോവിഡ് ബാധിതര്‍ 1.41 കോടി കവിഞ്ഞു, മരണം ആറുലക്ഷത്തിലേക്ക്

ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ വര്‍ധിക്കുകയാണ്. ലോകത്ത് കോവിഡ് രോഗബാധിതരായവരുടെ എണ്ണം 1 കോടി 41 ലക്ഷം കവിഞ്ഞു. ആകെ രോഗികളുടെ എണ്ണം 1,41,79,014 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷത്തിന് അടുത്തെത്തി. ഇതുവരെ മരിച്ചത് 5,98,508 ആളുകളാണ്. ചികില്‍സയിലുള്ളവരില്‍ 59,953 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡ് ബാധിതരില്‍ 84,42,455 പേര്‍ രോഗമുക്തരായിട്ടുണ്ട്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. കോവിഡ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയില്‍ രോഗികളുടെ എണ്ണം 37…

Read More

നിയോവൈസ് വാല്‍നക്ഷത്രം ഭൂമിയിലേക്ക്, അപൂര്‍വ പ്രതിഭാസം, ഇനിവരുന്നത് 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ്!!

വാഷിംഗ്ടണ്‍: അപൂര്‍വ പ്രതിഭാസമായ ഒരു വാല്‍നക്ഷത്രം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. വൈകീട്ടോടെ ഇത് ഇന്ത്യയില്‍ അടക്കം കാണാന്‍ സാധിക്കും. ഓരോ ശാസ്ത്രപ്രേമിയും ആകാംഷയോടെയാണ് ഇതിനെ കാത്തിരിക്കുന്നത്. ഒരിക്കലും വിട്ടുകളയാനാവാത്ത കാഴ്ച്ചയാണ് ഇത്. 6800 വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ ഇനി ഈ വാല്‍നക്ഷത്രത്തെ കാണാന്‍ സാധിക്കൂ. നിയോ വൈസ് എന്നാണ് ഈ അപൂര്‍വ വാല്‍നക്ഷത്രത്തിന്റെ പേര്. സൂര്യാസ്തമയത്തിന് ശേഷം ഇത് ദൃശ്യമാകും. ഉത്തരാര്‍ധ ഗോളത്തില്‍ ഉള്ളവര്‍ക്കാണ് ഇന്ന് നിയോ വൈസ് ദൃശ്യമാവുകയെന്ന് നാസ് പറഞ്ഞു. ജൂലായ് മൂന്ന് മുതല്‍…

Read More

കൊവിഡ്; അമേരിക്കയിൽ മരുന്ന് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ; കൊവിഡിനെതിരായ പരീക്ഷണ വാക്സിൻ വിജയകരമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ബയോടെക് മോഡേണ വികസിപ്പിച്ച മരുന്നാണ് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നത്. 45 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. ഇതിൽ രണ്ട് ഡോസ് മരുന്ന് സ്വീകരിച്ചവരുടെ ശരീരങ്ങളിൽ കൊവിഡ് വൈറസുകളെ നശിപ്പിക്കുന്ന ആന്റിബോഡികൾ കൂടിയ അളവിൽ കണ്ടെത്തി. ഇത് കൊവിഡ് മുക്തരായവരിൽ കാണുന്ന ആന്റിബോഡികളെക്കാൾ കൂടിയ അളവിലാണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മരുന്ന് പരീക്ഷിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പകുതിയിലധികം പേരിലും തളർച്ചയോ…

Read More

തടാകത്തില്‍ കാണാതായ അമേരിക്കന്‍ നടി നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

അമേരിക്കന്‍ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ജൂലൈ 9നാണ് റിവേരയെ തടാകത്തില്‍ കാണാതായത്. മകനുമൊന്നിച്ചുള്ള ബോട്ട് യാത്രക്കിടെ ഇവരെ കാണാതാകുകയായിരുന്നു. അന്വേഷണത്തില്‍ നയാ റിവേരയുടെ നാല് വയസ്സുകാരന്‍ മകനെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച നിലയില്‍ ബോട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ് മകനൊത്തുള്ള ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പിരു തടാകത്തില്‍ റിവേര ഒരു ബുധനാഴ്ച ബോട്ട് വാടകക്കെടുത്തിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നാല് ദിവസമായി തടാകത്തില്‍ തെരച്ചില്‍ നടത്തിയത്.

Read More