ഇറാനിയന്‍ യാത്രാവിമാനവും അമേരിക്കന്‍ യുദ്ധവിമാനവും നേര്‍ക്കുനേര്‍; വൻ ദുരന്തം ഒഴിവായി
ടെഹ്റാന്‍: ഇറാനിയന്‍ യാത്രാവിമാനവും അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം നേര്‍ക്കുനേര്‍ എത്തിയെങ്കിലും പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ വൻ ദുരന്തം ഒഴിവായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച സിറിയയുടെ മുകളിലായിരുന്നു സംഭവം. മഹന്‍ എയറിന്റെ ഉടമസ്ഥതയിലുള്ള ഇറാനിയന്‍ വിമാനം ടെഹ്റാനില്‍ നിന്ന് ബെയ്റൂട്ടിലേക്ക് പോവുകയായിരുന്നു. നേര്‍ക്കുനേര്‍ പാഞ്ഞടുത്ത യുദ്ധവിമാനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ പൈലറ്റ് ഉയരം മാറ്റിയതിനെ തുടര്‍ന്ന് ഇറാനിയന്‍ വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ് 15 സുരക്ഷിതമായ അകലം പാലിച്ചിരുന്നതായാണ് യു.എസ് സൈനിക ഭാഷ്യം….