ലോകത്ത് കോവിഡ് ബാധിതർ 1.86 കോടി കവിഞ്ഞു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,86,81,362 കവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ 6030 പേരാണ് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് മരണം ഏഴ് ലക്ഷം കടന്നു. ആകെ കൊവിഡ് ബാധിതർ അമേരിക്കയിലും ബ്രസീലിലും 50,000 ത്തില്‍ അധികമാണ് പ്രതിദിന രോഗവർധന. ജർമ്മനിയിൽ രോഗം രണ്ടാം വരവിലാണെന്ന് ഡോക്ടേഴ്സ് യൂണിയൻ മേധാവി അഭിപ്രായപ്പെട്ടു. ഫ്രാൻസിലും കൊവിഡിന്‍റെ രണ്ടാം വരവ് ഉണ്ടാകുമെന്നാണ് ഫ്രഞ്ച് സർക്കാരിന്‍റെ ശാസ്ത്ര കൗൺസിലിന്‍റെ മുന്നറിയിപ്പ്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതതരുടെ എണ്ണം19 ലക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനങ്ങൾ…

Read More

ബെയ്‌റൂത്തിലെ സ്‌ഫോടനത്തിൽ മരണസംഖ്യ 79 ആയി; ആക്രമണമെന്ന് അമേരിക്ക

ലബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ നടന്ന സ്‌ഫോടനത്തിൽ മരണസംഖ്യ 78 ആയി. നാലായിരത്തിലധികം പേർക്ക് പരുക്കേറ്റു. തുറമുഖത്തിന് അടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സർക്കാർ പറയുന്നു. 240 കിലോമീറ്റർ ദൂരത്ത് വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാറുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങി. നിരവധി കെട്ടിടങ്ങൾ തകർന്നു. 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. മതിയായ സുരക്ഷയില്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ പറഞ്ഞു. രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ തലസ്ഥാനത്ത് പ്രഖ്യാപിച്ചു അതേസമയം ബെയ്‌റൂത്തിലേത് ആക്രമണമാണെന്ന്…

Read More

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വന്‍സ്‌ഫോടനം; നിരവധി മരണം

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ 10 പേര്‍ക്കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തൊട്ടടുത്ത് നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കടക്കം വലിയ ആഘാതം ഉണ്ടാക്കിയ വിധത്തിലാണ് സ്‌ഫോടനം ഇതിന്റെ നടുക്കം ഭൂമികുലുക്കം പോലെ അനുഭവപ്പെട്ടുവെന്നാണ് ചിലര്‍ പറഞ്ഞത്. സ്‌ഫോടനത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ബെയ്‌റൂത്തിലെ തുറമുഖ നഗരത്തിലാണ് സ്‌ഫോടനം നടന്നത്. ഒരു വെയര്‍ഹൗസിലുണ്ടായ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ലബനീസ് ഔദ്യോഗിക വാര്‍ത്താ മാധ്യമായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഈ ഗോഡൗണില്‍ രാവസ്തുക്കളും സംഭരിച്ചുവെച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ്…

Read More

45 ദിവസം, ടിക്‌ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കണം: ബൈറ്റ് ഡാന്‍സിന് ട്രംപിന്റെ അന്ത്യശാസനം

45 ദിവസത്തിനകം ടിക്‌ടോക്കിനെ മൈക്രോസോഫ്റ്റിന് വില്‍ക്കണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന് അന്ത്യശാസനം നല്‍കിക്കഴിഞ്ഞു. അമേരിക്കയില്‍ ടിക്‌ടോക്ക് നിരോധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ട്രംപിന് ഞായറാഴ്ച്ചയാണ് മനംമാറ്റമുണ്ടായത്. ബൈറ്റ് ഡാന്‍സിന് 45 ദിവസത്തെ സമയം ട്രംപ് അനുവദിച്ചിട്ടുണ്ട്. ഇതിനകം അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മൈക്രോസോഫ്റ്റുമായി ബൈറ്റ് ഡാന്‍സ് ധാരണയിലെത്തണം, ടിക്ക്‌ടോക്കിനെ വില്‍ക്കാന്‍. വെള്ളിയാഴ്ച്ച വരെ ടിക്‌ടോക്ക് വിലക്കണമെന്ന പക്ഷക്കാരനായിരുന്നു ട്രംപ്. ഇതിനുള്ള തയ്യാറെടുപ്പുകളും അമേരിക്കന്‍ പ്രസിഡന്റ് കൈക്കൊള്ളുകയുണ്ടായി. ദേശീയസുരക്ഷത്തന്നെ പ്രശ്‌നം. ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ടിക്‌ടോക്ക്…

Read More

അമേരിക്കയിലെ അലാസ്‌കയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു

യുഎസിലെ അലാസ്‌കയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ആങ്കറേജിലാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരാൾ സംസ്ഥാന നിയമ നിർമാണ സഭ അംഗമാണ്. അപകടത്തിൽപ്പെട്ട വിമാനങ്ങളിൽ ഒന്ന് പറത്തിയിരുന്നത് ജനപ്രതിനിധിയായ ഗാരി നോപ്പാണ്. ഗാരി നോപ്പ് മാത്രമാണ് ഒരു വിമാനത്തിലുണ്ടായിരുന്നത്. മറ്റ് വിമാനത്തിൽ നാല് വിനോദസഞ്ചാരികളും പൈലറ്റും ഒരു ഗൈഡുമാണ് ഉണ്ടായിരുന്നത്. സോൾഡോട്‌ന വിമാനത്താവളത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ആറ് പേർ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് പോകും വഴിയാണ്…

Read More

അമേരിക്കയിൽ മലയാളി നഴ്‌സിന്റെ മരണം, ഭർത്താവ് പിടിയിൽ; നടന്നത് അതിക്രൂരമായ കൊലപതാകം

അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യു പിടിയിലായി. കോട്ടയം സ്വദേശി മെറിനാണ് കൊല്ലപ്പെട്ടത്. നഴ്‌സായിരുന്ന മെറിൻ ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് വൈകുന്നേരമാണ് സംഭവം. വീട്ടിലേക്ക് പോകാൻ പാർക്കിംഗ് ഏരിയയിലെത്തിയ മെറിനെ ഫിലിപ്പ് മാത്യു 17 തവണയാണ് കുത്തി പരുക്കേൽപ്പിച്ചത്. തുടർന്ന് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ ഫിലിപ്പ് മാത്യു കാർ കയറ്റുകയായിരുന്നു. രണ്ട് വർഷമായി ഇരുവരും അകന്നു…

Read More

ലോകത്ത് 1.63 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ ആറര ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയർന്നു. തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,51,902 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു അമേരിക്കയിൽ 42 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,47,588 പേർ മരിച്ചു. ബ്രസീസിൽ 24.42 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 87,618 പേർ മരിച്ചു. ഇന്ത്യയിൽ 14.35 ലക്ഷത്തിനാണ് രോഗബാധ. 32,771 പേർ മരിച്ചു. റഷ്യയിൽ എട്ട്…

Read More

കൊവിഡ് വാക്‌സിൻ ഉടനുണ്ടാകില്ല, 2021 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്‌സിൻ ഈ വർഷം ഉണ്ടായേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഗവേഷകർ മികച്ച പുരോഗതി വാക്‌സിൻ പരീക്ഷണത്തിൽ കൈവരിച്ചിട്ടുണ്ടെങ്കിലും ആദ്യ ഉപയോഗം തുടങ്ങാൻ 2021 വരെ കാത്തിരിക്കേണ്ടതായി വരുമെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വാക്‌സിൻ എല്ലാവർക്കും ലഭ്യമാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും റയാൻ പറഞ്ഞു. ലോകത്തെ മിക്ക വാക്‌സിൻ പരീക്ഷണങ്ങളും നിർണായകമായ മൂന്നാം ഘട്ടത്തിലാണ്. സുരക്ഷയുടെ കാര്യത്തിലോ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനുള്ള കഴിവിലോ പരീക്ഷണം പരാജയമല്ല വാക്‌സിൻ ആഗോളപരമായി…

Read More

ഹന്ന ചുഴലിക്കാറ്റ് ; ടെക്‌സാസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

ടെക്‌സാസ്: തെക്കന്‍ ടെക്‌സാസില്‍ 85 മൈല്‍ മൈല്‍ വേഗതയില്‍ വീശുന്ന ഹന്നാ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും ഫ്‌ലാഷ് വെള്ളപ്പൊക്കവും മണ്ണിടിച്ചലും തുടരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കാറ്റഗറി 1 ല്‍പെട്ട ചുഴലിക്കാറ്റ് 8 മൈല്‍ വേഗതയില്‍ സഞ്ചരിച്ചെത്തിയത്. പോര്‍ട്ട് മാന്‍സ്ഫീല്‍ഡിന് 15 മൈല്‍ വടക്ക് പാഡ്രെ ദ്വീപില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കനത്ത മഴയും ശക്തമായ കാറ്റും കൊടുങ്കാറ്റും തെക്കന്‍ ടെക്‌സസ് തീരത്തെയാകെ ബാധിച്ചു. ഉച്ചതിരിഞ്ഞ് തീരത്ത് പ്രവേശിക്കുന്ന കൊടുങ്കാറ്റും കനത്ത മഴയും റിയോ…

Read More

മൂന്ന് ചുഴലിക്കൊടുങ്കാറ്റുകള്‍ കരയിലേക്ക് ആഞ്ഞുവീശിയെത്തുന്നു

ടെക്‌സാസ്: മെക്‌സിക്കോ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹന്ന ചുഴലിക്കൊടുങ്കാറ്റ് ശനിയാഴ്ച വൈകുന്നേരത്തോടെ ടെക്‌സാസിന്റെ തെക്കന്‍ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 75 മൈല്‍ വേഗതയാണുണ്ടാവുക ചുഴലിക്കാറ്റ് കരയിലെത്തുമ്പോഴുണ്ടാകുന്ന പ്രധാന ഭീഷണി തിരമാലകള്‍ ഉയര്‍ന്നു പൊങ്ങുന്നതും ശക്തമായ മഴ പെയ്യുമെന്നതുമാണ്. ടെക്‌സാസിന്റെ തെക്കന്‍ തീരമേഖലയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ ഇതിനകം നല്കിയിട്ടുണ്ട്. മെക്‌സിക്കോ, ടെക്‌സാസ് അതിര്‍ത്തികളില്‍ വെള്ളപ്പൊക്കെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഹന്ന ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മഴയുമെത്തുന്നത് സ്ഥിതിഗതികളെ പ്രതിസന്ധിയിലാക്കിയേക്കും. അതേസമയം…

Read More