ലെബനൻ: ബയ്‌റൂട്ടിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ശക്തമായ ജനരോഷത്തെ തുടര്‍ന്ന് ലെബനന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിവെച്ചു. പ്രധനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയും പിരിച്ചു വിട്ടു.
തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ രാജി.ആരോഗ്യമന്ത്രി ഹമാദ് ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് നാലാം തിയതിയാണ് ബെയ്‌റൂട്ടിലെ തുറമുഖത്ത് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 160 ഓളം പേര്‍ കൊല്ലപ്പെടുകയും 6000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഒരു ആഴ്ചയായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതേ തുടര്‍ന്നാണ് രാജി.