ബെയ്‌റൂത്തിലെ സ്‌ഫോടനത്തിൽ മരണസംഖ്യ 79 ആയി; ആക്രമണമെന്ന് അമേരിക്ക

ലബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ നടന്ന സ്‌ഫോടനത്തിൽ മരണസംഖ്യ 78 ആയി. നാലായിരത്തിലധികം പേർക്ക് പരുക്കേറ്റു. തുറമുഖത്തിന് അടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സർക്കാർ പറയുന്നു. 240 കിലോമീറ്റർ ദൂരത്ത് വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാറുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങി. നിരവധി കെട്ടിടങ്ങൾ തകർന്നു. 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്. മതിയായ സുരക്ഷയില്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ പറഞ്ഞു. രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ തലസ്ഥാനത്ത് പ്രഖ്യാപിച്ചു

അതേസമയം ബെയ്‌റൂത്തിലേത് ആക്രമണമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ലെബനൻ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ വധിച്ച കേസിൽ കുറ്റക്കാർക്ക് വെള്ളിയാഴ്ച ശിക്ഷ വിധിക്കാനിരിക്കെയാണ് സ്‌ഫോടനം