റോം: കോവിഡ് വാക്സിൻ മനുഷ്യരില്‍ ഉടന്‍ തന്നെ പരീക്ഷിക്കാന്‍ ആരംഭിക്കുമെന്ന് ഇറ്റലി. ഓഗസ്റ്റ് 24 മുതലാണ് വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കുക.
പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണങ്ങള്‍ക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലന്‍സാനി ആശുപത്രിയിലാണ് വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുക. പൂര്‍ണമായും ഇറ്റലിയില്‍ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യഡോസുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലന്‍സാനി ആശുപത്രിയില്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.
വാക്സിന്‍ പരീക്ഷണം മനുഷ്യരില്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട നിബന്ധകള്‍ പുറത്തിറക്കി. 90 വോളണ്ടിയര്‍മാരെയാണ് പരീക്ഷണത്തിന് ആവശ്യം.

18 നും 55 നും ഇടയിൽ പ്രായമുള്ളതോ, അല്ലെങ്കിൽ 65 മുതൽ 85 വരെ പ്രായമുള്ളതോ ആയ ആരോഗ്യമുള്ള സന്നദ്ധപ്രവർത്തകർക്ക് അപേക്ഷിക്കാം,
ഇറ്റലിയുടെ ദേശീയ ആരോഗ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവര്‍ ആയിരിക്കണം, കൂടാതെ കഴിഞ്ഞ 12 മാസത്തിനിടെ മറ്റ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുത്തവര്‍ ആയിരിക്കരുത് എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം, ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 552 പേര്‍ക്ക് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ 150 പേരുടെ വര്‍ധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.