ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.32 കോടി കവിഞ്ഞു; മരണം 5.71 ലക്ഷം

ലോകത്ത് കോവിഡ് 19 ബാധിതര്‍ 1,30,60,239 ആയി ഉയര്‍ന്നു. 5,71,817 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം കോവിഡ് 19 രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള യുഎസില്‍ ഇതുവരെ 33,61,042 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,35,582 പേര്‍ യുഎസില്‍ മരിച്ചിട്ടുണ്ട്. 18,84,967 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. 72,833 പേര്‍ ഇവിടെ രോഗം ബാധിച്ച്…

Read More

കൊവിഡ് 19: സ്വദേശം ചൈനയല്ല, നമുക്കിടയില്‍ അതുണ്ടായിരുന്നെന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധ ചൈനയില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന സിദ്ധാന്തം തള്ളി ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ. കൊറോണ വൈറസ് സജീവമല്ലാതെ ലോകത്തിന്റെ പലയിടങ്ങളിലും ഉണ്ടായിരുന്നെന്നും അനുകൂല സാഹചര്യത്തില്‍ തീവ്രത കൈവരിച്ചതാണെന്നും ലോകാരോഗ്യ സംഘടനയുടെ റഷ്യന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മെലിട്ട വുജ്‌നോവിക് അഭിപ്രായപ്പെട്ടു. ലോകാരോഗ്യസംഘടന വലിയൊരു ടീമിനെ കൊവിഡ് വ്യാപനത്തെ കുറിച്ചും അതിന്റെ ഉത്ഭവത്തെകുറിച്ചും അന്വേഷിക്കാന്‍ ചൈനയിലേക്ക് നിയോഗിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള കണ്ടെത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുക. ഈ വൈറസ് നമ്മുടെ ചുറ്റുമുണ്ടായിരുന്നു, മൃഗങ്ങളിലുണ്ടായിരുന്നു….

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കവിഞ്ഞു; 5.71 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

കൊവിഡ് മഹവ്യാധിയില്‍ വിറങ്ങലിച്ച് ലോകം. ഇതിനോടകം ഒരു കോടി 30 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 5,71,076 പേര്‍ മരിച്ചു. 75 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. യുഎസില്‍ രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു. പുതുതായി 58,290 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1.37 ലക്ഷം പേര്‍ അമേരിക്കയില്‍ മാത്രം മരിച്ചു ബ്രസീലില്‍ 18.66 ലക്ഷം പേര്‍ക്കാണ് രോഗം…

Read More

കോവിഡ് വാക്‌സിന്‍: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്‌സിറ്റി

മോസ്കോ: ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യൻ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് വാക്സിൻ പരീക്ഷണം നടന്നത്. ട്രാൻസ്ലേഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വദിം തർസോവ് ആണ് ഇക്കാര്യം അറിയിച്ചതെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പരീക്ഷണത്തിന് വിധേയരായ വോളന്റിയർമാരുടെ ആദ്യസംഘത്തെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20 ന് ആശുപത്രിവിടുമെന്നും അധികൃതർ പറഞ്ഞു. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ജൂൺ 18നാണ്…

Read More

കാനഡയിലെ വയോജന കേന്ദ്രങ്ങളിലെ 40 ശതമാനം അന്തേവാസികളും കൊവിഡ് ബാധിച്ച് മരിച്ചു

കാനഡയില്‍ വയോജനങ്ങളെ പാര്‍പ്പിച്ച അഞ്ച് പ്രധാന കേന്ദ്രങ്ങളിലെ 40 ശതമാനത്തിലേറെ അന്തേവാസികളും കൊവിഡ്- 19 വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോണ്ട്‌റിയലിലെ നാല് കേന്ദ്രങ്ങളിലെയും ഒന്റാരിയോയിലെ ഒരു കേന്ദ്രത്തിലെയും മരണ നിരക്ക് 40 ശതമാനത്തിലേറെയാണ്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. മറ്റ് 19 കേന്ദ്രങ്ങളിലെ മരണനിരക്ക് 30- 40 ശതമാനമാണ്. ഇവയിലധികവും സ്ഥിതി ചെയ്യുന്നത് മോണ്ട്‌റിയലിലും ടൊറൊന്റോയിലുമാണ്. സി ബി സി ന്യൂസ് ആണ് അന്വേഷണത്തിലൂടെ ഇക്കാര്യം കണ്ടെത്തിയത്. 30 ശതമാനം…

Read More

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിച്ചേക്കും

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെയ്സ്ബുക്ക് രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കാൻ സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സോഷ്യൽ മീഡിയാ പരസ്യങ്ങളിലൂടെ വിദേശ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. ഇത്തവണ ആരുടേയും ഭാഗത്ത് നിന്നും അത്തരം ഒരു ഇടപടലുണ്ടാകാതിരിക്കാനും പക്ഷപാതിത്വം കാണിച്ചുവെന്ന പരാതി ഉയരാതിരിക്കാനും രാഷ്ട്രീയ പരസ്യങ്ങൾ പൂർണമായും നിരോധിക്കാനുള്ള ആലോചനകൾ ഫെയ്സ്ബുക്കിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. വോട്ടെടുപ്പിന് തയ്യാറെടുക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു ചർച്ച നടക്കുന്നത്. എന്നാൽ…

Read More

കൊറോണ വ്യാപനം തടയുന്നതിൻറെ ഭാഗമായി മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ യാത്രക്കാർ അടിച്ചുകൊന്നു

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഫ്രാന്‍സില്‍ ഫെയ്സ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ വന്ന മൂന്ന് യാത്രക്കാരോട് മാസ്ക് ധരിക്കാനും മറ്റൊരാളോട് ടിക്കറ്റ് കാണിക്കാനും മോംഗുലോട്ട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ ഡ്രൈവറെ മര്‍ദിച്ചത്. ആശുപത്രിയിലെത്തിച്ച് അഞ്ചാം ദിവസമാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഡ്രൈവറെ സഹായിക്കാത്തതിന് മറ്റ് രണ്ട് പേർക്കെതിരെയും കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിന് മറ്റൊരാൾക്കെതിരെയും കേസെടുത്തു. ബയോണിൽ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സംഭവത്തെ തുടര്‍ന്ന് ബസ്…

Read More

കൊറോണ വൈറസ് വായുവിലൂടെ പകരും ; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് സ്ഥീരീകരിച്ച് ലോകാരോഗ്യ സംഘടന. വായു സഞ്ചാരം കുറവുള്ള ഇടങ്ങളില്‍ വൈറസ് വായുവിലൂടെ പകരാം. മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കിടയിലും, വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറിയ കണികകളിലൂടെയും വൈറസ് പകരാന്‍ സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. കണികകകള്‍, വാതില്‍പ്പിടി,സ്വിച്ചുകള്‍, പേന തുടങ്ങി അണുബാധയുണ്ടായ സ്ഥലങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാമെന്ന് സംഘടന വ്യക്തമാക്കുന്നു.  

Read More

മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്; കാനഡയിലെ ഇർവിംഗ് ഓയിൽ 250 ജീവനക്കാരെ പിരിച്ചുവിടും

കാനഡയിലെ ഇർവിംഗ് ഓയിൽ കമ്പനി 250 ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം ജീവനക്കാരുടെ ആറ് ശതമാനം വരുമിത്. കാനഡക്ക് പുറമെ, യു എസ്, അയർലാൻഡ്, യു കെ എന്നിവിടങ്ങളിലെ ജീവനക്കാരും പിരിച്ചുവിടുന്നവരിൽ പെടും. കമ്പനിക്കുള്ളത് മൊത്തം 4100 ജീവനക്കാരാണ്. കൊവിഡ് പ്രതിസന്ധി കാരണമാണ് പിരിച്ചുവിടലെന്ന് കമ്പനി അധികൃതർ അറിയിച്ചു. മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സെന്റ് ജോണിലാണ് കമ്പനിയുടെ കോർപറേറ്റ് ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ കാനഡയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും കമ്പനി പ്രവർത്തി്പ്പിക്കുന്നുണ്ട്. അയർലാൻഡിലെ ഏക…

Read More

ഇന്ത്യയിൽ നിന്നും തിരിച്ചെത്തി ക്വാറൻറൈൻ ലംഘിച്ച ന്യൂസിലാൻറ് പൌരന് കോവിഡ്

ഇന്ത്യയില്‍ നിന്നും തിരിച്ചെത്തി ക്വാറന്‍റൈന്‍ ലംഘിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ പോയ ന്യൂസിലാന്‍റ് പൌരന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും ന്യൂസിലാന്‍റിലെത്തിയത്. ശേഷം കഴിഞ്ഞ ചൊവ്വാഴ്ച്ച ക്വാറന്‍റൈന്‍ ലംഘിച്ച് ഇയാള്‍ പുറത്ത് പോവുകയായിരുന്നു. ഇയാള്‍ക്കെതിരെ ന്യൂസിലാന്‍റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറ് മാസം ശിക്ഷയോ 4000 ഡോളര്‍ പിഴയോ ഇയാള്‍ക്ക് ശിക്ഷയായി ലഭിക്കുമെന്ന് ന്യൂസിലാന്‍റ് ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ നിന്നും ന്യൂസിലാന്‍റിലെ ഓക്ലാന്‍റിലെത്തിയ 32 വയസുകാരനായ ഇയാള്‍ സ്റ്റാംഫോര്‍ഡ് പ്ലാസാ…

Read More