Headlines

കുവൈത്തിൽ 909 പേർക്ക് കൂടി കോവിഡ്

കുവൈത്തിൽ 909 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 558 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 42788 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 33367 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 339 ആയി. പുതിയ രോഗികളിൽ 479 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 243 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 150…

Read More

മൈക്കൽ ജാക്സൺ ഓർമയായിട്ട് 11 വർഷം

പോപ് ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം. ലോകമെമ്പാടുമുള്ള ബാല്യ-കൗമാര-യൗവനങ്ങളെ ഇത്രയേറെ ത്രസിപ്പിച്ച മറ്റൊരു കലാകാരന്‍ ഉണ്ടായിട്ടില്ല. പ്രസിദ്ധിക്കൊപ്പം വിവാദങ്ങളും നിറഞ്ഞതായിരുന്നു ജാക്‌സന്‍റെ ജീവിതം. മൈക്കലിന് കണ്ണാടി നോക്കാന്‍ പേടിയായിരുന്നു. ഈ വൃത്തികെട്ട മുഖം കാണാന്‍ ,കണ്ണാടിയില്‍ നോക്കാന്‍ നിനക്ക് നാണമില്ലേ?കുഞ്ഞു മൈക്കിളിനോട് പിതാവ് ജോസഫ് ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഓപ്ര വിന്‍ഫ്രിയുമായി ലിവിങ് വിത് മൈക്കിള്‍ ജാക്‌സണ്‍ എന്ന അഭിമുഖത്തില്‍, തന്‍റെ നിറമില്ലാത്ത കുട്ടിക്കാലത്തെക്കുറിച്ച് മൈക്കള്‍ ജാക്സന്‍ പറയുമ്പോള്‍ മുഖം മറച്ച് അദ്ദേഹം…

Read More

അമേരിക്കയിൽ ഒരു ദിവസം 1808 മരണം; ലോകമെമ്പാടുമായി 17 ലക്ഷം കൊവിഡ് രോഗികൾ

കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,08,770 ആയി ഉയർന്നു. അമേരിക്കയിലാണ് നിലവിൽ സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1808 പേരാണ് അമേരിക്കയിൽ മരിച്ചത്. ലോകത്തെമ്പാടുമായി കൊവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. അമേരിക്കയിൽ ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ മരണം 19,468 ആയി. ഫ്രാൻസിലും ബ്രിട്ടനിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ വീതം മരിച്ചു. ലോകത്ത് ആകെ മരണത്തിന്റെ പകുതിയിലധികം പേരും അമേരിക്ക, ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്…

Read More

ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 783 പേര്‍ മരിച്ചു: ഗവര്‍ണ്ണര്‍

കൊവിഡ്-19 ന്യൂയോക്ക് സംസ്ഥാനത്തുടനീളം 24 മണിക്കൂറിനുള്ളില്‍ 783 പേരുടെ ജീവന്‍ അപഹരിച്ചതായി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച പറഞ്ഞു. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഖ്യ. എന്നിരുന്നാലും, ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ഉപയോഗം കുറഞ്ഞുവരുന്നതായും, അതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു എക്കാലത്തേയും ഉയര്‍ന്ന മരണനിരക്ക്. 799 പേരാണ് ന്യൂയോര്‍ക്കില്‍ മരണപ്പെട്ടത്. പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്ക് ശ്വസനസഹായിയായ വെന്‍റിലേറ്ററുകളുടെ ആവശ്യം കുറഞ്ഞു വരുന്നുണ്ട്. അതായത് രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങിയിട്ടുണ്ട് എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്‍‌ട്യൂബേഷനുകള്‍ അത്ര സുഖമുള്ള കാര്യമല്ല, ഇപ്പോള്‍…

Read More

കൊവിഡ്-19: ബ്രസീലില്‍ മരണം ആയിരം കടന്നു

കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ വെള്ളിയാഴ്ച 1000 മരണങ്ങള്‍ മറികടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 19,638 സ്ഥിരീകരിച്ച കൊവിഡ്-19 കേസുകളില്‍ 1,056 പേര്‍ മരിച്ചു. ലോകമെമ്പാടുമുള്ള മരണസംഖ്യ 100,000 ല്‍ കൂടുതലാണ്. ഇറ്റലി (18,000 ല്‍ കൂടുതല്‍), യു.എസ്.എ (ഏകദേശം 17,000), സ്പെയിന്‍ (ഏകദേശം 16,000) തുടങ്ങിയ രാജ്യങ്ങളിലെ മരണങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രസീലിന്‍റെ കണക്ക് ഇപ്പോഴും വളരെ ചെറുതാണെന്ന് അധികൃതര്‍ പറഞ്ഞു….

Read More

യു എസ് സൈനിക താവളങ്ങളിലും കൊവിഡ് 19 പടർന്ന് പിടിക്കുന്നു

കൊലയാളി കൊറോണ വൈറസ് 41 യുഎസ് സംസ്ഥാനങ്ങളിലായി 150 സൈനിക താവളങ്ങളില്‍ എത്തി.  മാത്രമല്ല, ലോകത്തെ അമേരിക്കന്‍ നാവികശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നാല് ന്യൂക്ലിയര്‍ പവര്‍ എയര്‍ക്രാഫ്റ്റ് കാരിയറുകളും കൊറോണ വൈറസ് ബാധിച്ചു. അടുത്തിടെ അമേരിക്കന്‍ വിമാനമായ യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റിന്‍റെ നാലായിരം നാവികരെ ഗുവാമിലേക്ക് കൊണ്ടുപോയി. അവരില്‍ നൂറു കണക്കിന്  നാവികര്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎസ് പ്രതിരോധ മന്ത്രാലയം പെന്‍റഗണിന്‍റെ കണക്കനുസരിച്ച് 3,000 സൈനികര്‍ക്ക് കൊറോണ പോസിറ്റീവ് ആണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ എണ്ണം…

Read More

കൊവിഡിൽ മരിച്ചത് 100 ഡോക്ടർമാർ, 30 നഴ്‌സുമാർ; ഇറ്റലിയിൽ നിന്നും ഞെട്ടിക്കുന്ന കണക്കുകൾ

കൊവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചത് 100 ഡോക്ടർമാരെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇറ്റലിയിൽ രോഗം വ്യാപകമായി പടർന്നുപിടിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട 100 ഡോക്ടർമാർ മരിച്ചതായി എഫ്.എൻ.ഒ.എംസി ഹെൽത്ത് അസോസിയേഷനാണ് സ്ഥിരീകരിച്ചത്. സർവീസിൽ നിന്ന് വിരമിച്ചവരും ഇതിലുൾപ്പെടുന്നുണ്ട്. കൊവിഡ് വ്യാപകമായ സാഹചര്യത്തിൽ സർവീസിൽ നിന്ന് വിരമിച്ചവരെയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ തിരിച്ചു വിളിച്ചിരുന്നു. 100 ഡോക്ടർമാർക്ക് പുറമെ 30 നഴ്‌സുമാരും കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം ആവശ്യമായ സംരക്ഷണം പോലുമില്ലാതെ ഇനിയും ഡോക്ടർമാരെ പോരാട്ടത്തിന്…

Read More

വിറങ്ങലിച്ച് ലോകം: കൊറോണയിൽ മരണം 21,000 കടന്നു; മരണ നിരക്കിൽ ചൈനയെയും മറികടന്ന് സ്‌പെയിൻ

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 പേർ എന്ന കണക്കിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ ഇതിനോടകം 7503 പേരാണ് മരിച്ചുവീണത്. ഒരു ദിവസം 683 മരണം എന്നതാണ് ഇറ്റലിയിലെ മരണ നിരക്ക് സ്‌പെയിനിൽ ഇതുവരെ 3647 പേരാണ് മരിച്ചത്. ഇതോടെ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ മരണനിരക്കിനെയും സ്‌പെയിൻ മറികടന്നു. ഇറാനിൽ മരണസംഖ്യ 2000 കടന്നു. 24 മണിക്കൂറിനിടെ 143 പേരാണ് ഇറാനിൽ മരിച്ചത്. ന്യൂയോർക്കിൽ ഒരു ദിവസത്തിനിടെ…

Read More

അഫ്ഗാനിലെ സിഖ് ഗുരുദ്വാരക്ക് നേരെ ഐ എസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേർക്ക് ഭീകരാക്രമണം. 11 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.  

Read More

കൊവിഡ്-19: ലോകാരോഗ്യ സംഘടന ഇന്ത്യയെ പ്രശംസിച്ചു

കൊറോണ വൈറസ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ അതിന്റെ വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ നടപടി ഇന്ത്യ തുടരണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കൊറോണയുടെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ. റയാന്‍ പറഞ്ഞത്, ചൈനയെപ്പോലെ ജനസാന്ദ്രത കൂടുതലുള്ള രാജ്യമാണ് ഇന്ത്യയെന്നും ജനസാന്ദ്രത കൂടുതലുള്ള രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും അത്രത്തോളം കൊറോണ വൈറസിന്റെ വ്യാപനം നിര്‍ണ്ണയിക്കപ്പെടുമെന്നുമാണ്. പൊതുജനാരോഗ്യ തലത്തില്‍ ഇന്ത്യ കര്‍ശനമായ നടപടി തുടരേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സൈലന്റ് കില്ലര്‍…

Read More