കൊവിഡ് 19: മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാര സ്വയം ഐസൊലേഷനിൽ
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാര സ്വയം ഐസൊലേഷനിൽ. സങ്കക്കാര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ താൻ സർക്കാർ നിർദ്ദേശം അനുസരിച്ച് സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയായിരുന്നു എന്ന് താരം അറിയിച്ചു. ഒരു ടിവി ചാനലിനു നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് സങ്കക്കാര ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇംഗ്ലണ്ടിലെ മാർലിബോൺ ക്രിക്കറ്റ് ക്ലബ് പ്രസിഡന്റായ അദ്ദേഹം തിരികെ എത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതേ തുടർന്ന് ആരോഗ്യ പ്രവർത്തകർ അദ്ദേഹത്തെ പരിശോധിക്കുകയും സ്വയം…