കൊറോണ വ്യാപനം തടയുന്നതിൻറെ ഭാഗമായി മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ യാത്രക്കാർ അടിച്ചുകൊന്നു

കൊറോണ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഫ്രാന്‍സില്‍ ഫെയ്സ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ വന്ന മൂന്ന് യാത്രക്കാരോട് മാസ്ക് ധരിക്കാനും മറ്റൊരാളോട് ടിക്കറ്റ് കാണിക്കാനും മോംഗുലോട്ട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ ഡ്രൈവറെ മര്‍ദിച്ചത്. ആശുപത്രിയിലെത്തിച്ച് അഞ്ചാം ദിവസമാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഡ്രൈവറെ സഹായിക്കാത്തതിന് മറ്റ് രണ്ട് പേർക്കെതിരെയും കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിന് മറ്റൊരാൾക്കെതിരെയും കേസെടുത്തു. ബയോണിൽ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു. പൈശാചികമായ കുറ്റകൃത്യം എന്നാണ് ബയേണ്‍ മേയര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

രാജ്യത്തിന് മാതൃകയായ ആ പൌരനെ രാജ്യം ഒരിക്കലും മറക്കില്ലെന്നായിരുന്നു ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സിന്‍റെ പ്രതികരണം. ഇത്രയും നികൃഷ്ടമായ കുറ്റം ചെയ്തവരെ നിയമപരമായി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.