സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം. സ്വിറ്റ്‌സർലൻഡിലാണ് സന്ദർശകരുടെയും ജീവനക്കാരുടെയും കൺമുന്നിൽ വെച്ചാണ് സംഭവം.

സൂറിച്ച് മൃഗശാലയിലാണ് 55 കാരിയായ ജീവനക്കാരിയെ കടുവ കൊന്നത്. മൃഗശാല അധികൃതർ ചേർന്ന് ഇവരെ കടുവയുടെ കൂടിന് പുറത്തെത്തിച്ച് വൈദ്യസഹായം നൽകിയെങ്കിലും തത്ക്ഷണം മരിച്ചു.കടുവ കൂട്ടിലുണ്ടായിരുന്ന സമയത്ത് ജീവനക്കാരി എങ്ങനെ ഉള്ളിലെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.