സംസ്ഥാനത്ത് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 131 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം 131 പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തു. ഇത് തുടര്‍ച്ചയായ 13ാം ദിവസമാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നൂറ് കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 81 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജൂണ്‍ 27ന് കോഴിക്കോട് നടക്കാവ് ആത്മഹത്യ ചെയ്ത കൃഷ്ണന്റെ…