Headlines

‘മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ല’: ശശി തരൂർ

മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്ന് ശശി തരൂർ എം പി. ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിയോട് വിയോജിപ്പുണ്ട്. മോദി സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ? രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും ശശി തരൂർ വ്യക്തമാക്കി. രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണ്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സർക്കാരിൻറെ ചില പരിപാടികൾക്ക് പിന്തുണയുണ്ട്. മന്ത്രിയായിരുന്നപ്പോൾ വകുപ്പിന്…

Read More

അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു: ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി

വധശിക്ഷ റദ്ദാക്കിയിട്ടും റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച ഫയൽ നീക്കം സൗദി സർക്കാർ വേഗത്തിലാക്കി. കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു. വിധിപ്രകാരം ശിക്ഷ കാലയളവായ 20 വർഷം 2026 മെയ് 20 നാണ് പൂർത്തിയാവുക….

Read More

അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം; നഗരസഭയ്ക്ക് കത്തുനല്‍കി മജിസ്‌ട്രേറ്റ്

പത്തനംതിട്ട അടൂര്‍ കോടതി വളപ്പില്‍ തെരുവുനായ്ക്കൂട്ടത്തെ ഉപേക്ഷിച്ചെന്ന് സംശയം. ഇരുപതിലേറെ നായ്ക്കളാണ് കോടതി വളപ്പില്‍ ഉപേക്ഷിച്ച നിലയിലുള്ളത്. ഇന്ന് രാവിലെ 11 മണിയോടെ കോടതി ചേര്‍ന്നഘട്ടത്തിലാണ് പലരും ഇരുപതിലേറെ നായ്ക്കള്‍ കോടതി പരിസരത്തുള്ളതായി ശ്രദ്ധിച്ചത്. ഇത്രയേറെ നായ്ക്കള്‍ കോടതി പരിസരത്ത് എത്തുന്നത് അസാധാരണമാണെന്ന് നാട്ടുകാരും അഭിഭാഷകരും പറയുന്നു. ആരെങ്കിലും കോടതി വളപ്പില്‍ നായ്ക്കൂട്ടത്തെ ഉപേക്ഷിച്ചതാണെന്ന സംശയമാണ് അഭിഭാഷകര്‍ ഉള്‍പ്പെടെ ഉയര്‍ത്തിയിരിക്കുന്നത് സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് നഗരസഭയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. നായ്ക്കളെ കോടതി വളപ്പില്‍ നിന്ന്…

Read More

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ അതിക്രമം നേരിട്ട സംഭവം: നടപടിയെടുത്ത് പ്രിന്‍സിപ്പല്‍; സുരക്ഷ കൂട്ടാന്‍ നിര്‍ദേശം നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് നൈറ്റ് ഡ്യൂട്ടിക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപരിചിതന്റെ ആക്രമണം നേരിടേണ്ടിവന്നത്. നാലാം വര്‍ഷ ഡയാലിസിസ് ടെക്‌നോളജി വിദ്യാര്‍ഥികള്‍ക്കാണ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം ദുരനുഭവം ഉണ്ടായത്. അപരിചിതനായ വ്യക്തി വിദ്യാര്‍ത്ഥികള്‍ വിശ്രമിച്ചിരുന്ന മുറിയില്‍ അതിക്രമിച്ച് കയറി, കാലില്‍ കയറി പിടിച്ചു. കത്രികയും കസേരയും കൊണ്ട് ഡയാലിസിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിഭ്രാന്തി പരത്തി. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ്…

Read More

കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; രണ്ടാംപ്രതി രജനിക്കും വധശിക്ഷ

ആലപ്പുഴ കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാംപ്രതി രജനിക്കും വധശിക്ഷ. ആലപ്പുഴ ജില്ലാസെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. 2021 ജൂലൈയിലാണ് കൊലപാതകം നടക്കുന്നത്. പ്രബീഷും രജനിയും ഒരുമിച്ചായിരുന്നു താമസം. അതിനിടെ പാലക്കാടുണ്ടായിരുന്ന അനിതയുമായി പ്രബീഷ് പ്രണയത്തിലായി. അനിത ഗര്‍ഭിണിയുമായി. ഇതോടെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി അനിത പ്രബീഷിനെ സമീപിച്ചു. എ്ന്നാല്‍ രജനിയും പ്രബീഷും സമ്മതിച്ചില്ല. ഇതിനിടെയാണ് കൊലപാതകം നടക്കുന്നത്. ഇരുവരും ചേര്‍ന്ന് ആലപ്പുഴയില്‍ വച്ചു…

Read More

മുകേഷ് കേസിലെ സ്ത്രീയ്ക്കും മാനമുണ്ട്, എല്ലാ സ്ത്രീകള്‍ക്കും മാനമുണ്ട്, ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അതുകൂടി ഓര്‍ക്കണം: കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡന കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ മുഖപ്രസംഗം വന്നതില്‍ അദ്ദേഹം വിശദീകരണം നല്‍കി. മുകേഷ് വിഷയത്തിലും രാഹുല്‍ വിഷയത്തിലും എല്‍ഡിഎഫ് എടുത്ത ഇരട്ടത്താപ്പിനെയാണ് ലേഖനം വിമര്‍ശിക്കുന്നതെന്നും രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ എഡിറ്റോറിയല്‍ ശ്രമിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി വന്നപ്പോള്‍ മാത്രം സിപിഐഎം ധാര്‍മികത പറയുന്നതെന്തിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിറ്റോറിയലിന്റെ തലക്കെട്ടായ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നത്…

Read More

‘കോൺഗ്രസ് അഭിമാനകരമായ തീരുമാനം എടുത്തു, രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു’; വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മുഖപ്രസംഗം തയ്യാറാക്കിയ വീക്ഷണത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തള്ളി. രാഹുലിനെതിരായ പാർട്ടി നടപടി കൂട്ടായ തീരുമാനത്തിന്‍റെ ഭാഗമാണ്. കെപിസിസി പ്രസിഡൻ്റ് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ വിഷയം വീണ്ടും സിപിഐഎം ഉന്നയിക്കുന്നത് ശബരിമലക്കൊള്ളയിൽ…

Read More

അഷ്ടമുടി കക്ക: പുനരുജ്ജീവന ശ്രമങ്ങള്‍ ഫലം കാണുന്നു; ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് കക്കവാരല്‍ നിരോധിക്കണമെന്ന് സിഎംഎഫ്ആര്‍ഐ

അഷ്ടമുടി കായലിലെ പൂവന്‍ കക്ക സമ്പത്ത് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) ശ്രമങ്ങള്‍ ഫലം കാണുന്നു. സിഎംഎഫ്ആര്‍ഐ നടത്തിയ ഫീല്‍ഡ് സര്‍വേ പ്രകാരം കക്കയിനത്തിന്റെ ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും വിത്തുകക്കകള്‍ കായലില്‍ വ്യാപകമായതായും കണ്ടെത്തി. സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം റീജണല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം 30 ലക്ഷം കക്കവിത്തുകള്‍ കായലില്‍ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയില്‍ കക്കവിത്തുല്‍പാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടത്. കായലിലെ കക്ക സമ്പത്ത് പൂര്‍വസ്ഥിതിയിലാക്കുന്നതിനും ദീര്‍ഘകാല…

Read More

രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ?, മുകേഷിന്റേത് നാളുകൾക്ക് മുന്നേ നടന്ന സംഭവം; ഇ പി ജയരാജൻ

ഹീന കൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ട്. രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ?. വി ഡി സതീശൻ പറയുന്ന നിലപാട് അല്ല സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നത്. സതീശൻ ഒറ്റപ്പെട്ടു എന്ന് താൻ പറയുന്നില്ല. ഇത്തരം കുറ്റകൃത്യം ചെയ്ത ഒരാളെ എങ്ങനെ ന്യായീകരിക്കാൻ ആകും?. ശക്തമായ നടപടി എടുക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ ഗതികേട്. സാധാരണ ഒരു മനുഷ്യനും ഉണ്ടാകാൻ…

Read More

ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി ഉപാധികളോടെയാണ് വിട്ടു നൽകിയത്. നേരത്തെ ദുൽഖർ സൽമാന്റെ വാഹനവും സമാനമായ ഉപാധികളോടെ വിട്ടു നൽകിയിരുന്നു അതേസമയം, ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് വാഹനങ്ങൾ കടത്തുന്ന ഇടനിലക്കാരെ…

Read More