ഇന്റർവ്യൂവിന് എത്തിയപ്പോൾ ചിലതൊക്കെ ചെയ്യേണ്ടി വരുമെന്ന് മാനേജർ പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണി, തിരുവനന്തപുരം സ്പായിൽ നിന്ന് മോശം അനുഭവം ഉണ്ടായി; വെളിപ്പെടുത്തൽ
തിരുവനന്തപുരത്ത് സ്പാ മാനേജറിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് യുവതി. ജോലിക്കായുള്ള അഭിമുഖത്തിനായി സ്പായിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ചിലതൊക്കെ ചെയ്യേണ്ടി വരുമെന്ന് മാനേജർ പറഞ്ഞു. മാനേജരുടെ ഇടപെടലിൽ അതിൽസംശയം തോന്നി പറ്റില്ല എന്ന് പറഞ്ഞതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ട്വന്റി ഫോറിനോട് പറഞ്ഞു.മാനേജർ ഫോട്ടോ ആവശ്യപ്പെട്ടു എങ്കിൽ മാത്രമേ ജോലി തരികയുളൂവെന്നും പറഞ്ഞു. എന്നാൽ ഫോട്ടോ അത് കൊടുക്കാതായപ്പോൾ അടിക്കാൻ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്പായുടെ മറവിൽ മറ്റ് പ്രവർത്തികളാണ് നടക്കുന്നതെന്നും പൊലീസിൽ പരാതി നൽകുമെന്ന്…
