Headlines

‘ഗൗരവ് ഗോഗോയിക്ക് പാക് ബന്ധം’; ആരോപണം ആവര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയിക്ക് പാക് ബന്ധമെന്ന് ആവര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. പാക് പൗരന്മാരുമായി അടുത്ത ബന്ധമുള്ള ഗോഗോയി ചില ആളുകള്‍ക്ക് ഒപ്പം പാകിസ്താന്‍ സന്ദര്‍ശിച്ചുവെന്നും ഹിമന്ത ആരോപിച്ചു. യുപിഎ ഭരണ കാലത്ത് അലി തക്വീര്‍ എന്ന പാക് പൗരന്‍ 13 തവണ അസമില്‍ എത്തിയെന്നും, ഗോഗോയിയുടെ ഭാര്യ എലിസബത്തിന് പണം നല്‍കുന്നത് പാക് എന്‍ജിഒ എന്നും ഹിമന്ത ആരോപിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ല്‍ പാകിസ്താനിലേക്ക് ഗോഗോയ് വളരെ കോണ്‍ഫിഷന്‍ഷ്യലായ ഒരു സന്ദര്‍ശനം നടത്തിയെന്നും അവിടെ ‘എന്തോ തരത്തിലുള്ള പരിശീലനം’ ലഭിച്ചതായി വിശ്വസിക്കപ്പെടുന്നുവെന്നും ഹിമന്ത പറയുന്നു.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അസം എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ടും ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. അതേസമയം, ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാക്കുകള്‍ ആരും ഗൗരവമായി എടുക്കുന്നില്ല എന്നാണ് ഗൗരവ് ഗൊഗോയുടെ പ്രതികരണം.