മസ്‌കത്ത്∙ അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാത്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് പ്രവാസി തൊഴിലാളികള്‍ക്കായി പ്രതി പണം അയച്ചു നല്‍കിയത്.
ബുറൈമി ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടായിരുന്നു ഇടപാടുകള്‍ നടത്തിയതെന്നും പൊലീസ് അറിയിച്ചു.അറസ്റ്റിലായ വ്യക്തി ഏഷ്യന്‍ രാജ്യക്കാരനാണ്. എന്നാല്‍ ഇയാളുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. തുക കൈമാറിയെന്നും ഏത് രാജ്യങ്ങളിലേക്കാണ് പണം അയച്ചതെന്നും ഉപയോഗിച്ച ആപ്ലിക്കേഷനുകള്‍ ഏതൊക്കെയാണെന്നും വ്യക്തമാക്കിയിട്ടില്ല.








