Headlines

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; അഞ്ച് മാസത്തിനിടെ നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ

സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയ്ക്ക് 1.95 ലക്ഷത്തോളം ബ്ലോക്കിംഗ് ഓർഡറുകൾ നൽകി. കമ്പനിയുടെ പരിശോധനയില്ലാതെ തന്നെ സർക്കാർ നിർദേശിക്കുന്ന പോസ്റ്റുകൾ മൂന്ന് മണിക്കൂറിനുള്ളിൽ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യപ്പെടും. ഓരോ മിനിറ്റിലും ഓരോ അക്കൗണ്ടോ പോസ്റ്റോ നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഏറ്റവും കൂടുതൽ നടപടി ഇൻസ്റ്റാഗ്രാമിലാണ്. ഇൻസ്റ്റയ്ക്ക് മാത്രമായി ലഭിച്ചത് ഒരു ലക്ഷത്തോളം നോട്ടീസുകളാണ്. ഫേസ്ബുക്കിന് 80,000-വും യൂട്യൂബിന് 15,000-വും ഓർഡറുകൾ ലഭിച്ചു. നീറ്റ് പരീക്ഷ…

Read More

പിഎസ്‍‍സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് പരാതി; നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം∙ പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ഇടപെടലുമായി ഗവർണറും. പിഎസ്‍‍സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയിൽ ഗവർണർ നിയമോപദേശം തേടി. ഗവർണർ എന്ന നിലയ്ക്ക് ഇക്കാര്യത്തിൽ എന്തെല്ലാം ചെയ്യാനാകുമെന്ന് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായുള്ള ആശയവിനിമയത്തിനുശേഷമാകും നിയമോപദേശകർ ഗവർണർക്കു മറുപടി നൽകുക എന്നാണു വിവരം. പിഎസ്‍സി ഭരണഘടനാ സ്ഥാപനമായതിനാൽ നടപടിയെടുക്കാൻ രാഷ്ട്രപതിക്കാണ് അധികാരം. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിനു റഫർ ചെയ്താൽ ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ ഗവർണർക്കു കഴിയും. ഇതിനുശേഷം സുപ്രീം കോടതിയുടെ നിർദേശപ്രകാരം…

Read More

ഹോർമുസിൽ തടസ്സം നിന്നാൽ ഒമാനെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൻ‍/മസ്കത്ത്∙ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനുമായുള്ള കരാറിന് തടസം സൃഷ്ടിച്ചാൽ ഒമാനിൽ ബോംബാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഒമാനും ഇറാനും തമ്മിൽ ചർച്ചകൾ പുരോഗമിക്കവേയാണ് ട്രംപിന്റെ പ്രതികരണം. ഒമാൻ തടസ്സം സൃഷ്ടിച്ചാൽ ബോംബിടുമെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഹോർമുസ് വിഷയത്തിൽ അമേരിക്കയും സ്വന്തമായി ചർച്ചകൾ തുടരുന്നുണ്ടെന്നും ഇറാൻ കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ബന്ധപ്പെട്ട് തനിക്ക് തിടുക്കമില്ലെന്നും ഇറാൻ റവല്യൂഷനറി…

Read More

മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

ന്യൂഡൽഹി ∙ മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാൻ വയോജനട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. പ്രായമേറുന്നത് അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയ്ക്കു കാരണമാകരുത്. ഈ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് മുതിർന്നപൗരർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള 2007ലെ നിയമമെന്നും ജഡ്ജിമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഉചിതവും അനിവാര്യവുമെങ്കിൽ ഒഴിപ്പിക്കൽ ഉത്തരവു പുറപ്പെടുവിക്കാൻ ട്രൈബ്യൂണലുകൾക്കു കഴിയും. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങൾ പരിഗണിച്ചു വേണം നിയമത്തെ വ്യാഖാനിക്കാനെന്നും…

Read More

അവസാന മുത്തം: ഭർത്താവിന് അന്ത്യചുംബനം നൽകി; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

പാലാ ∙ ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണു ഭാര്യ മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ–73) സംസ്കാര ശുശ്രൂഷയുടെ ആദ്യ ഭാഗം വസതിയിൽ പൂർത്തിയായപ്പോൾ അന്ത്യചുംബനം നൽകിയ ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15ന് ഉച്ചയോടെയാണു കുര്യച്ചൻ മരിച്ചത്. ഇന്നലെ രാവിലെ 11നു വസതിയിലെ ശുശ്രൂഷകൾ പൂർത്തിയാക്കി മൃതദേഹം പള്ളിയിലേക്കു എടുക്കുന്നതിനു തൊട്ടുമുൻപാണു ഭാര്യ ഷേർലി കുഴഞ്ഞുവീണത്. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവും പാലാ…

Read More

വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവെയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്ത് നിന്ന് കര മാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖം കടലിൽനിന്ന് കരയിലേക്ക് വളരും. തുറമുഖ അധിഷ്ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്സ് മികവും ലക്ഷ്യമിടുന്ന മിഷൻ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകും. കേന്ദ്ര തുറമുഖ- ഷിപ്പിങ്- ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോബാൾ ചടങ്ങിൽ മുഖ്യാതിഥിയാകും. സംസ്ഥാനത്തെ ഉത്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും…

Read More

ബിജെപി പുനഃസംഘടനയിൽ തലമുറമാറ്റം ഉണ്ടായില്ല;‌ ഇനി മന്ത്രിസഭ അഴിച്ചുപണി

ന്യൂഡൽഹി ∙ ബിജെപിയുടെ സംഘടനാ നേതൃനിരയിലെ അഴിച്ചുപണിയിൽ മുഖങ്ങൾ പലതും മാറി. എന്നാൽ, തലമുറമാറ്റം എന്ന് പറയാനാവില്ല. അടുത്ത വർഷം ആദ്യ പകുതിയിൽ തിരഞ്ഞെടുപ്പു നടക്കുന്ന യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചുള്ള ജാതി പരിഗണനകളും വ്യക്തമാണ്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ട്രഷറർ സ്ഥാനത്തേക്കു കൊണ്ടുവന്നത് ഉടനെ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നതിന്റെ സൂചനയാണ്.ഒരാൾക്ക് ഒരു പദവിയെന്ന തത്വമാണ് പീയൂഷിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാമെന്ന വിലയിരുത്തലിന് പ്രേരിപ്പിക്കുന്നത്. പക്ഷേ, അതു കർശനമായി പാലിക്കപ്പെടുന്ന രീതിയില്ല. നേരത്തേ മന്ത്രിസ്ഥാനവും…

Read More

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള ഇനി കേരളം. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഭരണഘടയിൽ അടക്കം ഔദ്യോഗിക രേഖകളിൽ പേര് കേരളം എന്നാകും. നേരത്തെ ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.

Read More