ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് ഇന്ന് 70 രൂപയും വര്‍ധിച്ചു. (gold rate hiked in kerala september 30)
ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത് 13710 രൂപ എന്ന നിരക്കിലാണ്. പവന് 1,09,680 രൂപയും ഇന്ന് നല്‍കേണ്ടതായി വരും. ഇന്നലെ 1,09,120 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അതേസമയം സംസ്ഥാനത്തെ വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയും നല്‍കേണ്ടി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.









