Headlines

‘ദേവികുളത്ത് ബിജെപിയെ നയിക്കുക എസ് രാജേന്ദ്രൻ, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും’; രാജീവ് ചന്ദ്രശേഖർ

സിപിഐഎം വിട്ട് ബിജെപിയിലേക്ക് എത്തിയ എസ്രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പിൽ ദേവികുളത്ത് പാർട്ടിയെ നയിക്കുക രാജേന്ദ്രൻ ആയിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ജനങ്ങളെ വഞ്ചിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പട്ടിണി മാറ്റുമെന്ന് പറഞ്ഞിട്ട് എന്തുണ്ടായി. അവർക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ പണമാണ് ആവശ്യം. കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കില്ല. മുസ്ലീം ലീഗ് വിജയിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

നെല്ല് സംഭരണം, ബോണസ് നൽകുന്നത് വിപണിവില ഉയരാൻ ഇടയാക്കും. ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമാകും. രാജ്യത്തെ പൊതു അവസ്ഥ കണക്കിലെടുത്താണ് കേന്ദ്രം ഇത്തരം ഒരു തീരുമാനം എടുത്തത്. സംസ്ഥാന സർക്കാരാണ് കേരളത്തിലെ ബോണസ് കാര്യത്തിൽ ഇളവ് നൽകണോ വേണ്ടയോ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.