ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മുന്നില്‍ കീഴടങ്ങലോ? ഇന്ത്യ- അമേരിക്ക വ്യാപാര കരാറിലെ കാണാച്ചരടുകള്‍
ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍ പൂര്‍ണവ്യക്തത വന്നിട്ടില്ലെങ്കിലും, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കരാര്‍ എന്നാണ് വ്യാപകവിമര്‍ശനം. ബഹുരാഷ്ട്ര കമ്പനികകള്‍ക്ക് മുന്നിലുള്ള സമ്പൂര്‍ണ കീഴടങ്ങലാണ് കരാര്‍ എന്ന് കര്‍ഷകസംഘടനകള്‍ കുറ്റപ്പെടുത്തുന്നു. (India-US trade deal) രണ്ട് പേര്‍ തമ്മില്‍ കച്ചവടത്തിന് ധാരണയാകുന്നു. ഒന്നാമന്റെ കയ്യിലുള്ള വസ്തുക്കള്‍ രണ്ടാമന് കൈമാറുമ്പോള്‍ പ്രത്യേകം ഫീസ് ഈടാക്കും. പക്ഷെ രണ്ടാമന്‍ ഒന്നാമന് കൈമാറുമ്പോള്‍ ഈ ഫീസുണ്ടാകില്ല. ഇതെന്താണിങ്ങനെ. ഇന്ത്യാ-…
