കർണാടക വിജയപുരയിൽ സ്വകാര്യ വിമാനം തകർന്നു വീണു. പൈലറ്റും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു.കൽബുർഗി റെഡ് ബോർഡ് ഏവിയേഷൻ്റെ വിമാനമാണ് പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനം മൂന്ന് കഷ്ണമായി. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം.
വിജയപുരയിലേക്ക് എത്തുന്ന സമയത്താണ് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്. പിന്നീട് തുറസ്സായ സ്ഥലത്ത് വിമാനം ഇടിച്ചിറക്കുകയായിരുന്നു. പൈലറ്റിനും കൂടെയുണ്ടായിരുന്ന ആൾക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കർണാടകയിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നു വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു






