കൊച്ചി ബിനാലെ കലാകാരിയായ വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക അതിക്രമം. തായ്‌വൻ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. നവി മുംബൈ സ്വദേശിയായ സുമിത് എന്നയാൾക്കെതിരെയാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴിയാണ് പരാതി ലഭിച്ചത്. മൂന്ന് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുമായി അടുപ്പം സ്ഥാപിച്ച് മോശമായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. ഇയാൾക്ക് ബിനാലെയുമായി നേരിൽ ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
കൊച്ചി ബിനാലെ കലാകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം; മുംബൈ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്






