നരവനെയുടെ ആത്മകഥ: പിഡിഎഫ് പ്രചരിക്കുന്നതിൽ കേസെടുത്ത് ഡൽഹി പൊലീസ്
കരസേന മുൻ മേധാവി ജനറൽ എം എം നരവനെയുടെ ആത്മകഥയുടെ പിഡിഎഫ് പ്രചരിക്കുന്നതിൽ കേസെടുത്ത് ഡൽഹി പൊലീസ്. ആവശ്യമായ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനാണ് കേസെടുത്തത്. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പേരിലുള്ള ഒരു ടൈപ്പ്സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. എം/എസ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് പുസ്തകം തയ്യാറാക്കിയത്. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ പിഡിഎഫ് പകർപ്പ് ചില വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന്…
