മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ കടയുടമയോട് യുവാക്കളുടെ കൊടുംക്രൂരത. ചാര്‍ജ് ചെയ്ത് നല്‍കാത്തതിന് മൂന്ന് യുവാക്കള്‍ കടയുടമയെ കുത്തിക്കൊന്നു. വീര്‍ സിങ് എന്നയാളാണ് മരിച്ചത്. കടയിലെ ജീവനക്കാരനായ രാം കിഷനും യുവാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റു. ( Repair shop owner stabbed to death over phone charging in Delhi)ഡല്‍ഹിയിലെ ത്രിലോക്പുരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 31 വയസുകാരനായ യാമിന്‍, 28 വയസുകാരനായ യാസീന്‍ എന്നിവരാണ് ക്രൂരകൊലപാതകത്തിന് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്ത് തരണമെന്ന് യുവാക്കള്‍ കടയില്‍ ചെന്ന് ആവശ്യപ്പെട്ടപ്പോള്‍ കടയുടമയായ വീര്‍ സിങ് ആവശ്യം നിരസിച്ചു. ഉടന്‍ യുവാക്കളും കടയുടമയും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഒരു യുവാവ് തന്റെ കൈയിലുണ്ടായിരുന്ന കത്തി വീര്‍ സിങിന് നേരെ വീശുകയും ഉടനടി അയാളെ കുത്തുകയും ചെയ്തു. ഇത് കണ്ട് തടയാന്‍ ചെന്ന രാം കിഷനേയും യുവാവ് കുത്തി. പ്രതികള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.ഗുരുതര പരുക്കുകളോടെയാണ് രണ്ടുപേരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. വീര്‍ സിങിന്റെ നില ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. വിഗദ്ധ ചികിത്സ നല്‍കാനിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. രാം കിഷന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊടുത്തില്ല; ഡല്‍ഹിയില്‍ കടയുടമയെ കുത്തിക്കൊന്ന് യുവാക്കള്‍







