ശബരിമല സ്വർണക്കൊള്ളക്കേസിൽ കൂടുതൽ പേർ പ്രതികളാകും. ദ്വാരപാലക പാളി കേസിൽ 2 രണ്ട് പേർ കൂടി പ്രതികളാകും. കട്ടിളപ്പാളി കേസിൽ ഒരാൾ പ്രതിയാകും. കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.അതേസമയം സ്വർണ്ണക്കൊള്ള കേസിൽ ദ്വാരപാലക പാളികൾ വീണ്ടും പരിശോധിക്കാൻ ഒരുങ്ങുകയാണ് എസ്ഐടി. 12-ാം തീയതി സാമ്പിൾ ശേഖരിക്കും. മുംബൈയിലാണ് പരിശോധനയ്ക്ക് അയക്കുക. വി എസ് എസ് സിയുടെ റിപ്പോർട്ടിൽ അവ്യക്തത ഉള്ളതിനാലാണ് വീണ്ടും പരിശോധന. സ്വർണ്ണം പൊതിഞ്ഞ ചെമ്പു പാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിച്ചതാണോ എന്നതിലാണ് ആശയക്കുഴപ്പം. കേസ് അടുത്ത 19 ന് പരിഗണിക്കും.സ്വർണക്കൊള്ളയിൽ പ്രതികൾ നൽകിയ മൊഴി തെറ്റെന്ന് തെളിയിക്കുന്നതാണ് വി എസ് എസ് സിയിലെ അന്തിമ ശാസ്ത്രീയ പരിശോധനാഫലം. ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഗോവർധന്റെ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. രണ്ടു കേസുകളിലും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള: കൂടുതൽ പേർ പ്രതികളാകും; കുറ്റകൃത്യത്തിൽ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ച് SIT









