Headlines

‘രാഹുൽ വിഷയം കോൺഗ്രസ്‌ യുവനിരക്ക് തിരിച്ചടിയല്ല, കേരളത്തിൽ ഭരണ മാറ്റം എന്ന അജണ്ടയ്ക്ക് എല്ലാവരും ഒറ്റക്കെട്ട്’: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ കോൺഗ്രസ്‌ കൃത്യമായ നിലപാട് സ്വീകരിച്ചുവെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ ആയ വ്യക്തിയാണ്. വലിയ ജനാധിപത്യ പ്രക്രീയയിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഹുലും പാർട്ടിയും ഒരുമിച്ച് എടുത്ത തീരുമാനം ആണ് ആരോപണം വന്നതോടെ മാറി നിൽക്കുക എന്നത്. പിന്നീട് കോൺഗ്രസ് പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്തു. അത് കേസ് വരുന്നതിന് മുൻപ് തന്നെ ചെയ്തു. MLA എന്ന രീതിയിൽയുഡിഎഫിന്റെ ഭാഗം ആകേണ്ട എന്ന തീരുമാനം നേതൃത്വം എടുത്തു. തൻ്റെ അടുപ്പം…

Read More

രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത്, ഇന്നലെ വക്കീൽ ഓഫീസിലെത്തി; വക്കാലത്ത് ഒപ്പിട്ട ശേഷം ഒളിവിൽ പോയി

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം. എൽ.എ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാവിലെ വക്കീൽ ഓഫീസിൽ എത്തി. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി. എഫഐആർ രജിസ്റ്റർ ചെയ്‌ത്‌ മണിക്കൂറുകൾക്ക് ശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തി. പാലക്കാട് നിന്ന് രാഹുൽ തിരുവനന്തപുരത്താണ് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പൊലീസ് നിഗമനം. അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ…

Read More

നടിയെ ആക്രമിച്ച കേസ്, അന്തിമവിധി വരാനിരിക്കെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് വിട്ടു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാൻ ശ്രമം. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ…

Read More

അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ പുലി കൊണ്ടുപോയി; ഗുജറാത്തിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സംസ്ഥാന വനം വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. അർജുൻ നിനാമയുടെ മകളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോയി. അമ്മ മൃഗത്തെ ഓടിക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചല്ല. അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു….

Read More

‘കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്ന് രാഹുൽ വിശ്വസിപ്പിച്ചു, അതിനാൽ ഗർഭം ധരിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പെൺകുട്ടിയുടെ മൊഴി

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പെൺകുട്ടിയുടെ മൊഴി. രാഹുൽ വിവാഹ വാഗ്ദാനം നൽകിയിരുന്നതായി പെൺകുട്ടിയുടെ മൊഴി. ഡിവോഴ്‌സ് ആയതിനാൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കില്ല. കുഞ്ഞുണ്ടെങ്കിൽ വീട്ടിൽ വിവാഹത്തിന് സമ്മതിക്കുമെന്ന് വിശ്വസിപ്പിച്ചു. ഗർഭം ധരിച്ചത് അതിനാലാണന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് നേരത്തെ മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം…

Read More

കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും; സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ കസ്റ്റഡിയിൽ വാങ്ങും. ഒരു ദിവസത്തേക്ക് കെ എസ് ബൈജുവിനെ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പുതിയ കണ്ടെത്തലിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമാണെന്നാണ് എസ്ഐടി സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം കെ.എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ…

Read More

‘ചെമ്പ് തൊണ്ടി നടന്നവൻമാർ ഒക്കെ ഇപ്പോൾ എവിടെപ്പോയി, കരുവന്നൂർ കൊണ്ട് അവസാനിച്ചിട്ടില്ല’: രാഹുൽ മാങ്കൂട്ടം തിരഞ്ഞെടുപ്പ് വിഷയമല്ല: സുരേഷ് ഗോപി

ചെമ്പ് തൊണ്ടി നടന്നവൻമാർ ഒക്കെ ഇപ്പോൾ എവിടെപ്പോയി, കരുവന്നൂർ കൊണ്ട് അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കലുങ്ക് സദസ്സിൽ വെച്ച് ചോദ്യം ഉന്നയിച്ച് ആനന്ദവല്ലി ചേച്ചിയോട് മുഖ്യമന്ത്രിയോട് ചോദിക്കാൻ തന്നെയാണ് പറഞ്ഞത്. 300 ഓളം സഹകരണ ബാങ്കുകളിൽ ഇത്തരത്തിൽ അഴിമതികൾ നടക്കുന്നുണ്ട്.ജനങ്ങൾ ചർച്ച ചെയ്യേണ്ട വിഷയം ഇതൊക്കെയാണ്.കേരളത്തിൽ എത്ര സ്കൂളുകൾ തകർന്ന് വീണു.കുട്ടികൾ അറിഞ്ഞിരിക്കേണ്ട ചരിത്രമാണ് പി.എം.ശ്രീയിൽ ഉൾപ്പെടുത്തുന്നത്.അങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും അദ്ദേഹം ചോദിച്ചു ലൂർദ്ദ് കത്തീഡ്രലിൽ കിരീട സമർപ്പണത്തിന് മാധ്യമങ്ങളെ…

Read More

ഒറ്റയടിക്ക് വര്‍ധിച്ചത് 1000 രൂപ; സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 1000 രൂപ വര്‍ധിച്ചു. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 125 രൂപയാണ് വര്‍ധിച്ചത്. 11900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 90,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്നിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില. പിന്നീട് പടിപടിയായി വില ഉയർന്ന് 13ന് 94,000ന് മുകളിൽ എത്തുകയായിരുന്നു….

Read More

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ്; പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യം

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് വാദം കേൾക്കുന്നതിനിടെ കോടതിയിൽ നടകീയ സംഭവങ്ങൾ. പൂനെ എംപി- എംഎൽഎ പ്രത്യേക കോടതിയിൽ പ്രധാന തെളിവായി സമർപ്പിച്ച സി ഡി ശൂന്യമായി കണ്ടെത്തി. എന്നാൽ ഇതേ സി.ഡിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിക്ക് കോടതി സമൻസ് അയച്ചതെന്ന് പരാതിക്കാരൻ്റെ അഭിഭാഷകൻ സൻഗ്രാം കോൽഹക്ട്ടർ വാദിച്ചു. സി ഡിയിലെ വിവരങ്ങൾ കോടതി നേരത്തെ പരിശോധിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ സി ഡി ശൂന്യമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ പരാമർശവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോ കാണണമെന്നും സൻഗ്രാം…

Read More

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിൻ്റെയും കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെയും മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ കോടതി ഉടൻ വിധി പറയും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ ദേവസ്വം ബോർഡിൻ്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിൻ്റെ വാദം. 2019 ൽ സ്വർണ്ണപ്പാളി ശബരിമലയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുമ്പോൾ മഹ്സറിൽ ഒപ്പിടുക മാത്രമാണ് താൻ ചെയ്തെന്നും ഇതിന് പിന്നിലെ കൊള്ള താൻ അറിഞ്ഞില്ലെന്നുമാണ് കെ എസ് ബൈജുവിന്റെ…

Read More