Headlines

‘ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് കഴിയുന്ന വരെ മാത്രമേ കാണൂ; NSS-SNDP ഐക്യം ഇപ്പോൾ വിഷയം അല്ല’; വെള്ളാപ്പള്ളി നടേശൻ

ശബരിമല സ്വർണക്കൊള്ള വിഷയം തിരഞ്ഞെടുപ്പ് കഴിയുന്ന വരെ മാത്രമേ കാണുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതുകഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യുഡിഫ് ഉണ്ടെന്നും എൽഡിഎഫ് ഉണ്ടെന്നും പറയുന്നു. വ്യക്തിപരമായി തേജോവധം ചെയ്യാൻ ആണ് ഉപയോഗിക്കുന്നതെന്ന് അദേഹം പറഞ്ഞു.പിണറായി വിജയൻ മൂന്നാമത് വരാൻ വ്യക്തമായ സാധ്യത ഉണ്ട്. സ്ഥാനാർഥി നിർണയ ശേഷം കൂടുതൽ വ്യക്തത വരും. സർക്കാരിനെ കുറിച്ച് മോശം അഭിപ്രായം ഇല്ല. ബിജെപിക്ക് വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ഷെയർ കൂടാൻ ഇടയുണ്ട്. രാജീവ്‌ ചന്ദ്രശേഖർ വലിയ മുന്നേറ്റം നടത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എൻ‌എസ്എസ്- എസ്എൻഡിപി ഐക്യം ഇപ്പോൾ വിഷയം അല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈ വിഷയത്തിൽ മാധ്യമ വിചാരണ ഇപ്പോൾ ആവശ്യമില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സമുദായ അംഗങ്ങൾ അവരവരുടെ രാഷ്ട്രീയം അനുസരിച്ചു വോട്ട് ചെയ്യും. സ്ഥാനാർഥി നിർണം കഴിഞ്ഞു ബോർഡ് കൂടി എസ്എൻഡിപി അഭിപ്രായം പറയുമെന്ന് അദേഹം അറിയിച്ചു.