Headlines

കൊച്ചിയിൽ 50 ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി; അസാം സ്വദേശി അറസ്റ്റിൽ

കൊച്ചിയിൽ 50 ലക്ഷം രൂപയുടെ ഹെറോയിൻ പിടികൂടി. 158 ഗ്രാം ഹെറോയിനാണ് എക്‌സൈസ് ആലുവയിൽ നിന്ന് പിടികൂടിയത്. അസാം സ്വദേശി മഗ്‌ബുൾ ഹുസൈൻ അറസ്റ്റിലായി. ഇന്ന് പുലർച്ചെയാണ് എക്‌സൈസിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് ഹെറോയിൻ പിടികൂടിയത്. ഓണം സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട നടന്നത്.

ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തതിൽ നിന്നാണ് ബാഗിൽ നിന്ന് ഹെറോയിൻ പിടികൂടിയത്. ചെറിയ കുപ്പികളിലാക്കി വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽപന നടത്തുന്നതിനായാണ് ഇയാൾ ലഹരി എത്തിച്ചത്. മുൻപും സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണെന്നാണ് വിലയിരുത്തൽ. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി എറണാകുളത്തെ എക്‌സൈസ് ഓഫിസിലേക്ക് എത്തിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് എക്സൈസിന്റെയും പൊലീസിന്റെയും തീരുമാനം.