കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ആലക്കോട് സ്വദേശി അറസ്റ്റിൽ

 

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 43 ലക്ഷം രൂപ വില മതിക്കുന്ന 894 ഗ്രാം സ്വർണമാണ് പിടികൂടിയത്. കണ്ണൂർ ആലക്കോട് സ്വദേശി ഷിബിൻ സ്റ്റീഫനാണ് സ്വർണം കൊണ്ടുവന്നത്. ബഹ്‌റൈനിൽ നിന്നാണ് ഷിബിൻ വന്നത്.