രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം മാത്രം 17ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്
തിരുവനന്തപുരത്ത് പെട്രോൾ വില 100.80 രൂപയായി. ഡീസലിന് 95.75 രൂപയുമായി. ആറ് മാസത്തിനിടെ 58 തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്.