കൊവിഡിൽ വലയുന്ന ജനത്തെ മോദി സർക്കാർ അനുഗ്രാഹിശിസുകളോടെ കൂടുതൽ ദ്രോഹിച്ച് എണ്ണകമ്പനികൾ. രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചു. ഈ മാസം പതിനഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95.98 രൂപയായി. ഡീസലിന് 91.28 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 94.04 രൂപയായി. ഡീസലിന് 90.46 രൂപയായി.