പതിനാലുകാരി വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: വടകരയില്‍ പതിനാലുവയസുകാരി വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍. വണ്ണാത്തിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന കുട്ടിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മണിയാറത്ത് താഹിറയുടെ മകള്‍ നദാ ഫാത്തിമ ആണ് മരിച്ചത്. വില്ല്യപ്പള്ളി എം.ജെ സ്‌ക്കൂള്‍ വിദ്യാര്‍ഥിനിയാണ്. ഉമ്മയോടൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ വൈകീട്ടാണ് കിടപ്പ് മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. …