കൊവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽ നിന്നെടുത്ത ലോണുകളിൻ മേലുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധിച്ചു മരിച്ചവർ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായി മതാചാരങ്ങൾ നടത്താനും അനുമതി നൽകും. ഒരു മണിക്കൂറിൽ താഴെ സമയം വീട്ടിൽ അനുവദിക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. മരണമടഞ്ഞ രോഗിയുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന മാനസിക സമ്മർദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.