വയനാട്ടിൽ സമ്പര്ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം
കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ചിന്നൂസ് ഫുഡ് പ്രോഡക്ട് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുല്‍പ്പള്ളി ഭാഗങ്ങളില്‍ ജൂണ്‍ 25 വരെ ബേക്കറി സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പൊഴുതന പഞ്ചയത്തില്‍ ആറാം വാര്‍ഡില്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും പോസിറ്റീവാണ്.
പടിഞ്ഞാറത്തറ കോതമംഗലം കോളനി, ചെമ്പകച്ചാല്‍ താഴെ കുളത്തൂര്‍ കോളനി, ചുണ്ടേല്‍ എസ്റ്റേറ്റ് പൂക്കൊടുക്കുന്നു, പൊഴുതന പെരുംകൊടപൊടി കോളനി, മാനന്തവാടി വേമം കോളനി, മീന്‍കൊല്ലി കോളനി, പടുകാണി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.