സമ്പര്ക്കമുള്ളവര് നിരീക്ഷണത്തില്‍ കഴിയണം
കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ജൂണ്‍ 14,15 തീയതികളില്‍ നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തികള്‍ക്കിടയിലും, പോരുന്നന്നൂര്‍ മെട്രോ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത അതിഥി തൊഴിലാളികള്‍ക്കിടയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമ്പര്‍ക്കമുളളവര്‍ ജാഗ്രത പാലിക്കണം.
അമ്പലവയല്‍ പാല്‍ സൊസൈറ്റിയില്‍ ജൂണ്‍ 20 വരെ ജോലി ചെയ്തിരുന്ന വ്യക്തി, പനമരം റോയല്‍ ഇലക്ട്രിക്കല്‍ എന്ന സ്ഥാപനത്തില്‍ ജൂണ്‍ 23 വരെ ജോലി ചെയ്ത വ്യക്തി, ജൂണ്‍ 24 വരെ പനമരം ആസാദ് ഹാര്‍ഡ്വെയേഴ്‌സില്‍ ജോലി ചെയ്ത വ്യക്തി, പനമരം ഗ്രാന്‍ഡ് ടൈല്‍സില്‍ ജോലി ചെയ്ത വ്യക്തി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പനമരം നെട്ടടിയില്‍ ജൂണ്‍ 16 ന് നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തിയും പനമരം യെല്‍ലോ റെസ്റ്റില്‍സ് എന്ന സ്ഥാപനത്തില്‍ ജൂണ്‍ 23 വരെ ജോലി ചെയ്ത വ്യക്തിയും എരിവാഞ്ചേരി പതിനാലാം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയും പോസിറ്റീവാണ്.
വെള്ളമുണ്ട വെള്ളാരംകുന്ന് കോളനി, നെന്മേനി നെടുവീട്ടില്‍ കോളനി, തവിഞ്ഞാല്‍ കരച്ചാല്‍ കോളനി, കൈനാട്ടി എടപ്പട്ടി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
*കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം*
തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പെടുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) അറിയിച്ചു. ലോക്ഡൗണ്‍ ലഘൂകരണത്തിന്റെ ഭാഗമായി നല്‍കിയ ഇളവുകളില്‍ 5 തൊഴിലാളികള്‍ ഉള്‍പെടുന്ന സംഘമായി ജോലിചെയ്യുന്ന തിനാണ്് സര്‍ക്കാര്‍ അനുമതിയുളളത്. എന്നാല്‍ ചിലയിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ കൂട്ടം കൂടി നില്‍ക്കുന്നതായും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.