Headlines

വിദ്യാർഥിയുടെ കർണപുടം അടിച്ചു പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റർക്കെതിരെ നടപടി ഉണ്ടായേക്കും, വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു

സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ എം. അശോകനെതിരെ നടപടിയുണ്ടായേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയുടെയും, ഹെഡ്മാസ്റ്റർ എം അശോകന്റെയും മൊഴി ഡി ഡി ഇ ടി വി മധുസൂദനൻ ഇന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടാണ് സമർപ്പിച്ചത്. സംഭവം പുറത്തുവന്നതോടെ…

Read More

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മധ്യകേരളത്തിൽ രണ്ടുദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദം ആയി മാറും. അതേസമയം ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് കട തകർന്നു. കനത്ത മഴയിൽ മലപ്പുറം കുഴിപ്പുറം…

Read More

ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും; ഇന്ത്യ മുന്നണി യോഗം പൂർത്തിയായി

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത നിർണായക യോഗം പൂർത്തിയായി. സ്ഥാനാർഥിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളാണ് ഇന്ന് ചേർന്ന യോഗത്തിൽ നടന്നത്. കോൺഗ്രസ്‌ അധ്യക്ഷൻ മല്ലിക്കാർജ്ജുന ഖാർഗെയുടെ വസതിയിലാണ് യോഗം ചേർന്നത്. യോഗത്തിൽ നാല് പേരുകൾ മുന്നിൽ വന്നു. സ്ഥാനാർഥി തമിഴ്നാട്ടിൽ നിന്നാകാനാണ് സാധ്യത. ISRO ശാസ്ത്രജ്ഞനായിരുന്ന എം അണ്ണാദുരെയുടെ പേരടക്കം ചർച്ചയിൽ വന്നു. അതിൽ അണ്ണാദുരൈയുടെ പേര് ഭൂരിഭാഗം പേരും പിന്തുണച്ചതയാണ് വിവരം. കൂടിയാലോചനകൾക്ക് ശേഷം നാളെ ഉച്ചയോടെ ഇന്ത്യ മുന്നണി സ്ഥാനാർഥിയെ…

Read More

പുടിനുമായി ഫോണില്‍ സംസാരിച്ച് മോദി; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു

അലാസ്ക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സംഘർഷത്തിന് സമാധാപരമായ പരിഹാരം ഉണ്ടാകണമെന്ന് മോദി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സെലൻസ്കി ട്രംപ് കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ഫോൺ സംഭാഷണം. പുടിനു എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു. കഴിഞ്ഞദിവസം അലാസ്‍കയിൽവച്ച്‌ ട്രംപ്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ യുക്രയ്ന്‍ വിഷയത്തില്‍ അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാർ യാഥാർഥ്യമാക്കേണ്ടത്‌ സെലൻസ്കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ്‌ പ്രതികരിച്ചത്. ഡൊണെട്സ്ക്‌ വിട്ടുകിട്ടണമെന്ന പുടിന്റെ…

Read More

മലപ്പുറത്ത് കനത്ത കാറ്റിൽ സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു

കനത്ത കാറ്റിൽ മലപ്പുറത്ത് സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. കുഴിപ്പുറം ഗവൺമെൻറ് യു പി സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് അടർന്നുവീണത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിയിഴയ്ക്കാണ്. പറപ്പൂർ പഞ്ചായത്തിന് കീഴിലാണ് സ്കൂൾ ഉള്ളത്. കാലപ്പഴക്കമുള്ള ഇളകി നിൽക്കുന്ന ഷീറ്റുകൾ മാറ്റാൻ 2019 ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് പിടിഎയുടെ പരാതി. ഇന്ന് രാവിലെ 11 മണിക്കുണ്ടായ കനത്ത കാറ്റിലാണ് മേൽക്കൂരയുടെ ചെറിയ ഭാഗം മുറ്റത്തേക്ക് അടർന്നുവീണത്. ഈ സമയത്ത് കുട്ടികൾ പരീക്ഷയെഴുതാൻ ക്ലാസ്സിൽ കയറിയതിനാൽ പകടം…

Read More

ധർമസ്ഥല വെളിപ്പെടുത്തൽ; മണ്ണ് മാറ്റിയുള്ള പരിശോധന താത്കാലികമായി നിർത്തുന്നു

മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടക ധർമസ്ഥലയിൽ നടത്തിവരുന്ന പരിശോധന താത്കാലികമായി നിർത്തുന്നു.മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെൻസിക് റിപ്പോർട്ട് വരുന്നത് വരെ നിർത്തിവയ്ക്കുന്നതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിൽ പറഞ്ഞു അതേസമയം ധർമസ്ഥലയിൽ മലയാളിപെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്തിട്ടുള്ളതായി മുൻശുചീകരണതൊഴിലാളി വെളിപ്പെടുത്തിയിരുന്നു.മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകൾകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തൽ ശരിരാണെന്ന് തെളിയുമെന്നും ഇയാൾ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ…

Read More

കേരള സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം; രജിസ്ട്രാറായി പങ്കെടുത്തത് കെ എസ് അനില്‍കുമാര്‍

കേരള സര്‍വകലാശാല വിസിയെ തള്ളി കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍. വിസി മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ രജിസ്ട്രാര്‍ എന്ന നിലയില്‍ പങ്കെടുപ്പിച്ചു. ഇടത് വിദ്യാര്‍ഥി യൂണിയന്‍ പരിപാടി വിസി മോഹനന്‍ കുന്നുമ്മല്‍ ബഹിഷ്‌കരിച്ചു. തിരുവനന്തപുരം വഴുതക്കാട് വുമണ്‍സ് കോളജില്‍ സംഘടിപ്പിച്ച കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനം ചടങ്ങിലാണ് ഡോ കെ എസ് അനില്‍കുമാറിനെ പങ്കെടുപ്പിച്ചത്. കേരള യൂണിവേഴ്‌സിറ്റിയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറേ സസ്‌പെന്‍ഡ്…

Read More

‘ചോദ്യം ചോദിക്കുമ്പോൾ പ്രതിപക്ഷത്തെ ആക്രമിക്കുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടിയുമായി ഇന്ത്യാ സഖ്യം. മറുപടിക്ക് പകരം രാഷ്ട്രീയ പാർട്ടികളോട് ചോദ്യം ചോദിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയ്തത്. ചെയ്യുന്നത്. ആഗസ്റ്റ് 14 ലെ സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണൻ തയ്യാറായില്ല. വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ഇന്ത്യ സഖ്യ പാർട്ടികളുടെ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗൗരവ് ഗോഗോയ്, മഹ്വ മൊയ്ത്ര, ജോൺ ബ്രിട്ടാസ് എം പി, രാം ഗോപാൽ യാദവ്,…

Read More

ശുഭാംശുവിന്‍റെ യാത്ര; ലോക്സഭയിലെ പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ ബഹളം, വിമർശിച്ച് പ്രതിരോധ മന്ത്രി

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ശുഭാംശു ശുക്ലയെ അഭിനന്ദിക്കാനുള്ള ചർച്ചയ്ക്കിടെ പാർലമെന്റിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷത്തെ വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രതിപക്ഷത്തിന്റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരവും നിരാശാജനകവും. ബഹിരാകാശ പദ്ധതികൾ പോലുള്ള വിഷയങ്ങൾ പക്ഷപാത രാഷ്ട്രീയത്തിന് മുകളിലായിരിക്കണമെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിന് ചർച്ചയിൽ പങ്കെടുക്കാനും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് ക്രിയാത്മകമായ അവലോകനം, വിമർശനം, നിർദേശങ്ങൾ എന്നിവ നൽകാനും കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ തിരിച്ചു വരവിനെ കുറിച്ചും ഐഎസ്ആർഒ ദൗത്യത്തെക്കുറിച്ചും ലോക്സഭയിൽ…

Read More

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്. ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക്…

Read More