Headlines

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും; അഡ്വാൻസ് ബുക്കിങ്ങ് നിർബന്ധം

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. വിവാഹങ്ങള്‍ ഇന്ന് മുതല്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് ബുക്കിങ് ഇല്ലാത്തതിനാല്‍ വിവാഹം ഉണ്ടാകില്ല. നാളെ 7 വിവാഹങ്ങള്‍ ഇതിനോടകം ബുക്ക് ചെയ്തിട്ടുണ്ട്. രാവിലെ 5 മുതൽ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് നടത്തും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ. സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം എർപ്പെടുത്തിയ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു.

Read More

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനം സൂപ്പർ സ്‌പ്രെഡിലേക്കെന്ന് മുഖ്യമന്ത്രി ; പരിശോധന കർശനമാക്കും

നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംസ്ഥാനം സൂപ്പർ സ്‌പ്രെഡിലേക്കെന്ന് മുഖ്യമന്ത്രി . അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ക്ലസ്റ്ററുകൾ രൂപപെട്ടു കഴിഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ച 213 പേരിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആശങ്കപ്പെടേണ്ട സ്ഥിതിയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാൻ 5 ക്ലസ്റ്റുകളായി തിരിച്ച് പ്രത്യേക പരിശോധന നടത്തും. ക്ലസ്റ്റർ ഒന്നിൽ കണ്ടെയ്ൻമെൻറ് സോണിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകരാണുള്ളത്. ക്ലസ്റ്റർ രണ്ടിൽ…

Read More

റെക്കോർഡിട്ട് കോവിഡ് ; 339 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നു. ഇന്ന് മാത്രം 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്ന് 74 പേര്‍. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തവര്‍ ഏഴ് പേരുണ്ട് ഒരു ബി എസ് എഫ് ജവാനും ഒരു ഡി എസ് സി, 4 എച്ച് സി ഡബ്ല്യു, 2…

Read More

മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. നാലാംതീയതി വരെ ഡ്രൈവർ സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇടംപിടിച്ച പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Read More

ഒളിവിൽ തന്നെ ;സ്വപ്നക്കും സന്ദീപിനും വേണ്ടി വല വിരിച്ച് കസ്റ്റംസ്

  സ്വപ്‌നയ്ക്കും സന്ദീപിനും വേണ്ടി വലവിരിച്ച് കസ്റ്റംസ്. സരിത്തിനെ പോലെ തന്നെ സ്വര്‍ണക്കടത്തില്‍ ഇവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് സൂചന. സന്ദീപിന്‌റെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. സരിത്തിന്‌റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിരവധി തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന നിര്‍ണായക വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസില്‍ പിടിയിലായ സരിത്താണ് സ്വര്‍ണക്കടത്തിലെ പ്രധാനിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഒപ്പം സ്വപ്‌നയ്ക്കും സന്ദീപിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന വ്യക്തമായ സൂചനകളും കസ്റ്റംസിന്…

Read More

സൂപ്പർ സ്പ്രെഡ് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും…

Read More

പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു പ്രദേശത്ത് സൂപ്പർ സ്‌പ്രെഡ് സ്ഥിരീകരിക്കുന്നത്. പൂന്തുറയിൽ സ്ഥിതി അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. പൂന്തുറയിൽ തെരുവുകൾ, ഇടവഴികൾ, വീടുകൾ ഉൾപ്പെടെ അണുനശീകരണം നടത്തും. അണുനശീകരണത്തിന് ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡർ നഗരസഭ വഴി വിതരണം ചെയ്യും. പത്താം തീയതി പൂന്തുറയിൽ കൊവിഡ് രൂക്ഷമായ മൂന്ന് വാർഡുകളിലും പരിസര വാർഡുകളിലും അണുനശീകരണം നടത്തും. മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് അത് എത്തിച്ചു നൽകുമെന്നും മന്ത്രി…

Read More

ഇന്ന് 301 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്പർക്കത്തിലൂടെ 90 പേർക്ക്; രോഗമുക്തി 107 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍…

Read More

പൂന്തുറയിൽ സ്ഥിതി ആശങ്കാജനകം; 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കും കോവിഡ്

കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന പൂന്തുറയിൽ സ്ഥിതി ആശങ്കാജനകം. 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. പൂന്തുറയിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഇതോടെ സർക്കാർ നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിടും. കടൽ വഴി ആളുകൾ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിന് നിർദേശം നൽകി.

Read More

കൊറോണ വൈറസ് വായുവിലൂടെയും പകരാം; ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. കോവിഡ് വായുവിലൂടെ പടരുമെന്ന് ഒരു സംഘം ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു നല്‍കുകയായിരുന്നു. പുതിയ…

Read More