മലയാള സിനിമകൾക്കായി 2026 മുതൽ അവാർഡ്; മാക്ട-സിനിമ അവാർഡ് ഈ വർഷം മുതൽ
മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ മാക്ട ഈ വർഷം മുതൽ മലയാള സിനിമകൾക്കായി അവാർഡ് ഏർപ്പെടുത്തുന്നു. അഭിനേതാക്കൾക്കും നിർമ്മാതാവിനും സംഗീത വിഭാഗത്തിനും പ്രധാന സാങ്കേതിക വിഭാഗങ്ങൾക്കും ഉൾപ്പടെ പുരസ്കാരങ്ങൾ നൽകപ്പെടുന്ന മാക്ട ഫിലിം അവാർഡ് നിലവാരം കൊണ്ടും ജനപ്രീതി കൊണ്ടും ഒരുപോലെ ശ്രദ്ധേയമാകും വിധത്തിലാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.ചെയർമാൻ ജോഷിമാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഫിലിം അവാർഡ് ഉൾപ്പടെ പുതുവർഷത്തിൽ മാക്ട നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്. പുതിയ പ്രതിഭകളെ…
