പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ നിപ ജാഗ്രതയെ തുടർന്ന് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സംവിധാനവും ഏര്‍പ്പെടുത്തി. വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാർക്കുള്ള പ്രത്യേക അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളതായും ജില്ല കളക്ടർ അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളില്‍ ഉള്‍പ്പെട്ട സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. കൂടാതെ, കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇനി ഓൺലൈൻ ക്ലാസുകൾ ആയിരിക്കും.