സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ എംപ്‌ളോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം അവതാളത്തില്‍. സംരംഭകര്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ വായ്പാ പദ്ധതിയായ PMEGPയുടെ പോര്‍ട്ടല്‍ കഴിഞ്ഞ മൂന്നരമാസത്തോളം പണി മുടക്കി. നിലവില്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ഭാഗികമെന്നാണ് പരാതി. വിഷയം വ്യവസായ വകുപ്പില്‍ അറിയിച്ചിട്ടും വ്യക്തത ലഭിച്ചില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
ഏതു വിഭാഗം സംരംഭകര്‍ക്കും ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയെന്നാണ് പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ആ വിശേഷണതേതോട് യാതൊരുവിധത്തിലും നീതിപുലര്‍ത്താതെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം. മൂന്നര മാസത്തോളമാണ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനം നിലച്ചത്.നീണ്ട കാത്തിരിപ്പിനു ശേഷം ഇപ്പോള്‍ പോര്‍ട്ടല്‍ തുറന്നിട്ടും അപേക്ഷ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്ക്കുന്നത്. കാര്യമായ അറിയിപ്പോ, വിശദീകരണമോ ഇല്ലാതെയാണ് ഈ അവ്യക്തത തുടരുന്നത്. ഇതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് സംരംഭകര്‍.
കടം വാങ്ങി കച്ചവടത്തിന് ഇറങ്ങിയ പലര്‍ക്കും വായ്പ അപേക്ഷിക്കാന്‍ കഴിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. വ്യവസായ വകുപ്പിലും ഖാദി ബോര്‍ഡിലും വിവരം അറിയിച്ചെങ്കിലും കേന്ദ്ര പദ്ധതി ആയതിനാല്‍ ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാനില്ലെന്നും സംരംഭകര്‍ പറയുന്നു.