പൊന്നാനി താലൂക്ക് കണ്ടെയ്ൻമെൻറ് സോണായി തുടരും ; ട്രിപ്പിൾ ലോക്‌ഡൌൺ പിൻവലിച്ചു
പൊന്നാനി താലൂക്കിലെ ട്രിപ്പിൾ ലോക്‌ഡൌൺ പിൻവലിച്ചു. കണ്ടെയ്ൻമെൻറ് സോണായി തുടരും.മലപ്പുറം ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 300 കടന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച മൂന്നു പേരുൾപ്പെടെ 35 പേർക്കാണ് ജില്ലയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് തിരൂർ പൊലീസ് ജൂൺ 29നു അറസ്റ്റ് ചെയ്ത തൃപ്രങ്ങോട് ചെറിയപറപ്പൂർ സ്വദേശിയായ 27 വയസുകാരനും പുറത്തൂർ മുട്ടന്നൂർ സ്വദേശിയായ 29 കാരനും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഇരുവർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ…