Headlines

പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകി; ജമ്മു കശ്മീരിൽ സൈനികൻ അറസ്റ്റിൽ

പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ സൈനികൻ അറസ്റ്റിൽ. പഞ്ചാബ് സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലാണ് ദവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്തത്. ജമ്മു-കശ്മീരിലെ ഉറിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈന്യത്തിലെ നിർണായക രേഖകൾ ഐഎസ്ഐക്ക് ചോർത്തിയെന്നാണ് കണ്ടെത്തൽ. പഞ്ചാബ് സ്വദേശിയാണ് ഇയാൾ. ചാരപ്പണിക്ക് അറസ്റ്റിലായ മുൻ സൈനികൻ ഗുർപ്രീത് സിങുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഗുർപ്രീത് സിങ് നിലവിൽ ഫിറോസ്പുർ ജയിലിലാണ്. ദവീന്ദർ സിങ്ങിന്റെ അറസ്റ്റിനുശേഷം, ജൂലൈ 15ന് അധികാരികൾ അദ്ദേഹത്തെ മൊഹാലി കോടതിയിൽ ഹാജരാക്കി. പ്രതിയെ…

Read More

അഹമ്മദാബാദ് വിമാന ദുരന്തം: എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായോ എന്ന് പരിശോധിക്കുന്നതായി എഎഐബി

രാജ്യത്തെ നടുക്കിയ അബമ്മദാബാദ് വിമാന അപകടത്തിന് കാരണം എന്‍ജിന്‍ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായതാണോ എന്ന് പരിശോധിക്കുകയാണെന്ന് എഎഐബി വൃത്തങ്ങള്‍. എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് ( എഎഐബി) അന്വേഷണത്തില്‍ ഇലക്ട്രിക്കല്‍, സോഫ്റ്റ്വെയര്‍ തകരാറുകള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ധന സ്വിച്ചുകള്‍ സ്വയം കട്ട് ഓഫ് ആകാനുള്ള സാധ്യതയും പരിശോധിക്കും. ഡല്‍ഹിയില്‍ നിന്നും അഹമ്മദബാദിലേക്ക് പറക്കുന്നതിനിടെ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കാണിച്ചിരുന്നു.പൈലറ്റ് സ്റ്റെബിലൈസര്‍ പൊസിഷന്‍ ട്രാന്‍സ്ഡ്യൂസര്‍ തകരാര്‍ എന്ന് രേഖപ്പെടുത്തിയിരുന്നതായി വിവരമുണ്ട്. ഈ തകരാര്‍ ഇന്ധന…

Read More

സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്; നീക്കം പാർട്ടിയുമായുള്ള അകൽച്ചക്കിടെ

സിപിഐഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎല്‍എ പി.അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎമ്മില്‍ നിന്നും അകൽച്ചയിലുള്ള അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുന്നത്. യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും. സിപിഐഎം നേതൃത്വവുമായി അകല്‍ച്ച പാലിച്ച…

Read More

വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി; സുപ്രിംകോടതിയെ സമീപിക്കാൻ ഗവർണർ

താത്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രിം കോടതിയെ ഉടൻ സമീപിക്കും. ഡൽഹിയിൽ എത്തിയ ഗവർണർ രാജേന്ദ്ര അർലേക്കർ നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം ഹർജി നൽകുമെന്നാണ് സൂചന. താത്കാലിക വി സി നിയമനങ്ങൾക്ക് യുജിസി ചട്ടം ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലെ പരാമർശം ആയിരിക്കും ഗവർണർ ചോദ്യം ചെയ്യുക. ഗവർണർ ഹർജി ഫയൽ ചെയ്യാൻ ഇരിക്കെ സംസ്ഥാന സർക്കാർ ഇന്നലെ തടസ്സ ഹർജി സുപ്രീം കോടതിയിൽ നൽകി. സംസ്ഥാനത്തിന്റെ…

Read More

8 മാറ്റങ്ങളോടെ പുതിയ പതിപ്പ്; ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ

വിവാദങ്ങൾക്കും, കോടതി നടപടികൾക്കും പിന്നാലെ ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവർത്തകരെത്തിയത്. ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയതും കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളിൽ…

Read More

‘സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു’; തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പി സി ജോർജിനെതിരെ കേസ്

തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. കോടതി നിർദേശപ്രകാരമാണ് നടപടി. പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്നാണ് എഫ് ഐ ആർ. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. കോടതി നിർദേശപ്രകാരമാണ് പൊലീസിന്റെ നടപടി. പി സി ജോർജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തൊടുപുഴ പൊലീസിന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട്…

Read More

അഹമ്മദാബാദ് വിമാനദുരന്തം; വിമാനത്തിന്റെ സീനിയർ പൈലറ്റ് സംശയനിഴലിലെന്ന് വാൾസ്ട്രീറ്റ് ജേണൽ

അഹമ്മദാബാദ് വിമാനദുരന്തത്തിൽ, വിമാനത്തിന്റെ സീനിയർ പൈലറ്റ് സംശയനിഴലിലെന്ന് വാൾസ്ട്രീറ്റ് ജേണൽ. ഫ്യുവൽ സ്വിച്ച് കട്ട് ചെയ്തത് സീനിയർ പൈലറ്റ് സുമീത് സബർവാൾ എന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിലുള്ളത്. ഏകപക്ഷീയ റിപ്പോർട്ടെന്നായിരുന്നു ഇന്ത്യൻ വ്യോമയാനമന്ത്രാലയത്തിന്റെയും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെയും പ്രതികരണമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ സംശയങ്ങള്‍ ബാക്കിനിര്‍ത്തിയാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാങ്കേതികവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം പൈലറ്റുമാരുടെ സംഭാഷണമടക്കം എടുത്തുപറഞ്ഞുള്ള റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സുതാര്യമല്ലെന്നും…

Read More

യുഎഇ നിയമത്തില്‍ വിശ്വാസം; ഇനി റീ പോസ്റ്റ്‌മോര്‍ട്ടം വേണ്ട: വിപഞ്ചികയുടെ കുടുംബം

റീ -പോസ്‌റ്‌മോര്‍ട്ടം വേണ്ടെന്ന് ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുടുംബം. സംസ്‌കാരം നീണ്ടുപോകുമെന്ന കാരണം കൊണ്ടാണ് കുഞ്ഞിന്റെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കാന്‍ സമ്മതിച്ചതെന്നും കുടുംബം വ്യക്തമാക്കി. വിപഞ്ചികയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും യുഎഇയിലെ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലും കുഞ്ഞിന്റെ മൃതദേഹം യു.എ.ഇയിലും സംസ്‌കരിക്കാനാണ് തീരുമാനം. ഇതൊരു മത്സരമല്ലെന്നും കുഞ്ഞിന്റെ മൃതദേഹം വച്ച് കളിക്കാന്‍ തയ്യാറല്ലെന്നും കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. വിപഞ്ചികയുടെ മരണം ആത്മഹത്യ തന്നെ എന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലെ…

Read More

മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലവിലുള്ളത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. വടക്കൻ കേരളത്തിലാണ് അതിശക്തമായ മഴ ലഭിക്കാൻ സാധ്യത. ഈ മാസം 20 വരെ ഇതേ ശക്തിയിൽ മഴ തുടരും. മഴയോടൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ…

Read More

മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1982ലും 1991ലും ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 19821983, 19911995 വര്‍ഷങ്ങളിലെ കരുണാകരന്‍ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രിയായും പ്രവര്‍ത്തിച്ചു. കേരള പ്ലാനിംഗ് ബോര്‍ഡ്…

Read More