അംഗീകൃത ഹോമുകളിൽ കഴിയുന്ന കുട്ടികളെ സർക്കാർ ധനസഹായത്തോടു കൂടി സംരക്ഷിക്കും;മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം : അംഗീകൃത ഹോമുകളിൽ കഴിയുന്ന കുട്ടികളെ സർക്കാർ ധനസഹായത്തോടു കൂടി ബന്ധുക്കൾക്ക് പോറ്റി വളർത്താൻ കഴിയുന്ന കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കുന്നതിന് 84 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള 817 സ്ഥാപനങ്ങളിൽ 25,484 കുട്ടികളാണ് താമസിച്ചു വരുന്നത്. സ്ഥാപനത്തിൽ നിൽക്കുന്ന മിക്ക കുട്ടികൾക്കും ബന്ധുക്കളുടെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം. എന്നാൽ സാമ്പത്തികമായി…