Headlines

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയില്ലെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയിലുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാകും ഭരണഘടനാ ബഞ്ചിന്റെ പരിഗണനാ വിഷയം അതേസമയം എന്നുമുതലാകും ബഞ്ച് വാദം കേട്ട് തുടങ്ങുകയെന്ന കാര്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. വേനലവധിക്ക് മുമ്പ് വാദം കേൾക്കൽ ആരംഭിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിന് മറ്റൊരു വെല്ലുവിളിയായി…

Read More

ശബരിമല യുവതീ പ്രവേശനം; എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. 2018ലെ പ്രസംഗത്തിന്റെ വീഡിയോ സഹിതമായിരുന്നു പരാതി.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു എന്നും…

Read More

പോലീസിന് നേരെ കത്തിവീശി കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; സഹായം നൽകിയ രണ്ട് പേർ പിടിയിൽ

പാലക്കാട് വടക്കഞ്ചേരിയിൽ പോലീസിനെ കത്തി വീശി ഭയപ്പെടുത്തി കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സഫർ, അനസ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച വൈകിട്ടാണ് മണ്ണുത്തി പോലീസ് വടക്കഞ്ചേരിയിൽ എത്തിയത്. ഒല്ലൂക്കര സിനു ആന്റണിയെ കൊല്ലാൻ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വന്നത്.സിനു ആന്റണിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലായിരുന്നു ഇയാളെ…

Read More

മറ്റത്തൂർ കൂറുമാറ്റ വിവാദം: അനുനയത്തിന് വഴങ്ങി കോൺഗ്രസ് വിമതർ, രാജിസന്നദ്ധത അറിയിച്ചു

മറ്റത്തൂർ ഗ്രാമപഞ്ചായത്ത് കൂറുമാറ്റ വിവാദത്തിന് പരിസമാപ്തിയാകുന്നു. കോൺഗ്രസ് വിമതർ രാജിസന്നദ്ധത അറിയിച്ചു. കെപിസിസി പ്രസിഡന്റിനോടാണ് രാജിസന്നദ്ധത അറിയിച്ചത്. ഡിസിസി അധ്യക്ഷന് പിഴവുണ്ടായതായി കെപിസിസിയെ ബോധ്യപ്പെടുത്താനായെന്ന് വിമത നേതാവ് ടിഎൻ ചന്ദ്രൻ പറഞ്ഞു.പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. പക്ഷേ തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാനാണ് നിലവിലെ നീക്കം. ഇന്നലെ റോജി എം ജോൺ വിമത നേതാക്കളുമായി സമവായ ചർച്ച നടത്തിയിരുന്നു. കെപിസിസി നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു റോജിയുടെ സമവായ ചർച്ച. എംഎൽഎയുമായി നടത്തിയ ചർച്ച…

Read More

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇഡി നോട്ടീസ് നല്‍കി. ജനുവരി ഏഴാം തിയതി ഹാജരാകണമെന്നാണ് നിര്‍ദേശം. സേവ് ബോക്‌സ് ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ. രണ്ട് തവണ ഇതുമായി ബന്ധപ്പെട്ട് ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി. സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ…

Read More

നിയമസഭ തിരഞ്ഞെടുപ്പ്; ‘ മുസ്ലിം ലീഗ് യുവരക്തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും’; സാദിഖ് അലി ശിഹാബ് തങ്ങള്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ മുസ്ലിം ലീഗ്. യുവ രക്തങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ട്വന്റിഫോറിനോട് പറഞ്ഞു. പുതിയ കാലത്തെ ചിന്തകള്‍ ഭരണത്തില്‍ പ്രതിഫലിക്കണമെന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.പുതുമുഖങ്ങളെ തന്നെയാണ് എല്ലാ സമയത്തും എടുക്കാറുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നമ്മളത് കണ്ടതാണ്. ഭൂരിഭാഗവും യുവാക്കളും യുവതികളുമാണ് മത്സരിച്ചിട്ടുള്ളത്. നിയമസഭയിലേക്കും യുവരക്തങ്ങള്‍ക്ക് തന്നെയാണ് പാര്‍ട്ടി മുന്‍തൂക്കും നല്‍കുന്നത്. പുതിയ കാലഘട്ടങ്ങള്‍ക്കനുസരിച്ചുള്ള ചിന്തകളും ഭാവനകളുമൊക്കെത്തന്നെ…

Read More

ഡി മണിക്ക് പിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമെന്ന് എസ് ഐ ടി; ശബരിമല സ്വർണക്കൊള്ള ബന്ധത്തിന് തെളിവില്ല

ശബരിമല സ്വർണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിക്കാതെ എസ്‌ഐടി സംഘം. മണിയും ശ്രീകൃഷ്ണനും ഇറിഡിയം തട്ടിപ്പുകാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ശബരിമലയുമായി ബന്ധമുള്ളതായി ഉറപ്പിക്കാൻ ചോദ്യം ചെയ്യലിൽ കഴിഞ്ഞിട്ടില്ല. മണിയുമായി ഇപ്പോൾ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണൻ നൽകിയ മൊഴി. തിരുവനന്തപുരത്ത് വന്നത് രണ്ട് തവണ മാത്രമാണെന്ന് ഡി മണിയും മൊഴി നൽകി.തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണൻ പോറ്റിയെയോ അറിയില്ലെന്നാണ് മണി പറയുന്നത്. മണിക്ക് പിന്നിൽ ഇറിഡിയം തട്ടിപ്പ് സംഘമാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖരെയും അടക്കം ശ്രീകൃഷ്ണൻ…

Read More

മുഖ്യമന്ത്രി ഏകാധിപത്യശൈലി തിരുത്തണം, അല്ലെങ്കിൽ മാറി നിൽക്കണം: സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. പിണറായി വിജയന്റെ ഏകാധിപത്യശൈലി അദ്ദേഹമോ, പാർട്ടിയോ തിരുത്തണം. അത് സാധിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി മാറി നിൽക്കുന്നതാകും നല്ലതെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യം ഉയർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. പിണറായി-വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റി. ഭൂരിപക്ഷ വോട്ട് ലഭിക്കുമെന്ന് കരുതിയാകും രണ്ട് പേരും കൂടി ഇതെല്ലാം ചെയ്തത്. അത് കിട്ടിയുമില്ല, ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി…

Read More

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍

ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതുവത്സരം ആരംഭിക്കുന്നതിന്റെ തലേദിവസം ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ പണിമുടക്കുന്നത് ഈ മേഖലയില്‍ തന്നെ കാര്യമായി ബാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി…

Read More

നയിക്കാന്‍ പിണറായി തന്നെ; നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയന്‍ നയിക്കും. തുടര്‍ച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നല്‍കും. പ്രചാരണം നയിക്കുന്നത് പിണറായി വിജയന്‍ ആയിരിക്കുമെന്നും, മറ്റ് പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ടേം…

Read More