ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയുമായി രാഹുൽ ഗാന്ധി. ജെൻസികളോട് ചോദ്യം ചോദിക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. നിങ്ങളുടെ പരമാവധി ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് രാഹുൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സിജെപി സമരത്തില്‍ പങ്കെടുക്കുകയും ഡല്‍ഹി പൊലീസിന്റെ മര്‍ദത്തിനും സമൂഹമാധ്യമങ്ങളിലെ അധിക്ഷേപത്തിനും ഇരയാകുകയും ചെയ്ത യുവതീ യുവാക്കളുമായി രാഹുൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
യുവാക്കളുടെ നിലപാടില്‍ അഭിമാനിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്ക് വേണ്ടി നിലനിന്ന യുവജനത ഇന്ത്യയുടെ ഭാവിയെയും ‘ഇന്ത്യയുടെ ആശയ’ത്തെയുമാണ് സംരക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്നതും ഉപയോഗശൂന്യവുമായ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് എതിരെ പരാതി ഉയര്‍ത്തുന്നത് ഒരിക്കലും ഒരു കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ ആരോടും മാപ്പപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോടായിരുന്നു രാഹുലിൻ്റെ പ്രതികരണം. രാഹുല്‍ ഗാന്ധിക്കൊപ്പം മുംബൈ പൊലീസിനെ തടഞ്ഞ മോഡൽ റിയ ആഹിര്‍, പെല്ലറ്റ് ആക്രമണത്തിന് ഇരയായ ജാര്‍ഖണ്ഡ് സ്വദേശിനി, ലാത്തി കൊണ്ട് മര്‍ദനമേറ്റ മുസ്‌കാന്‍ ശര്‍മ എന്നിവരും ഉണ്ടായിരുന്നു.വിദ്യാർത്ഥികൾ ഇന്ത്യയുടെ ഭാവിയെയാണ് സംരക്ഷിച്ചത്. അവര്‍ ‘ഇന്ത്യയുടെ ആശയ’ത്തെയെയാണ് സംരക്ഷിച്ചത്.
രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന ഉപയോഗശൂന്യമായ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക് എതിരെ പരാതി ഉയര്‍ത്തുന്നത് ഒരിക്കലും ഒരു കുറ്റമല്ല. ഒരു വ്യവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ അത് തിരുത്തപ്പെടണം. ഇത് മാത്രമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. അവര്‍ കലാപം നടത്തിയിട്ടില്ല, അക്രമാസക്തരായിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. അവരാണ് മര്‍ദിക്കപ്പെട്ടത്, ഭീഷണി നേരിട്ടത്.
പതിനഞ്ച് വയസുള്ള കൊച്ചുകുട്ടിയുടെ വീട്ടിലേക്ക് വരെ ഗുണ്ടകളെ അയച്ച്, അവരെ നിര്‍ബന്ധിച്ച് മാപ്പ് പറയിപ്പിക്കുന്നതും ആ ക്ഷമാപണം അംഗീകരിക്കുന്നതും അസംബന്ധമാണ്. അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ചോദ്യ പേപ്പര്‍ ചോര്‍ച്ച അവസാനിക്കണം, വിദ്യാഭ്യാസ രീതി മികച്ചതാകണം, രാജ്യത്തിന്റെ ഭാവിയായവരെ മാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.








