Headlines

‘കേരളത്തിൽ ഒരു അതിദരിദ്രനുണ്ട്, അത് സർക്കാരാണ്; അത്യാവശ്യത്തിന് പോലും കയ്യിൽ കാശില്ല’; പികെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന സർ‌ക്കാരിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിലായിരുന്നു വിമർശനം. കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാരാണ്. അത്യാവശ്യത്തിന് പോലും സർക്കാരിന്റെ കയ്യിൽ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവൻ ബാധിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികൾക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കൽ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സർക്കാരിന് തിരിച്ചടി ആകും. അതി ദാരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ വരും. ബദൽ…

Read More

‘പിഎംഎ സലാമിന്റെ ഭാഷയാണോ മുസ്ലിം ലീഗിന്?’; നിലപാട് വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിഎംഎ സലാം നടത്തിയ അധിക്ഷേപപരാമർശത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പാണക്കാട് തങ്ങൾക്കും പി. കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ അഭിപ്രായമാണോയെന്ന് അവർ വ്യക്തമാക്കണം. പിഎംഎ സലാമിന്റെ ഭാഷയാണോ അവർക്കുമെന്ന കാര്യവും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമ. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പി എം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ…

Read More

പിഎംശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം; ഫണ്ട് ലഭിക്കുന്നതിനായി വി.ശിവൻകുട്ടി ഡൽഹിയിലേക്ക്

പി എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ, എസ്എസ്കെ ഫണ്ട് ലഭിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഡൽഹിയിലേക്ക്. ഈ മാസം പത്തിന് കേന്ദ്ര വിദ്യഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രത്തെ കത്ത് വഴി അറിയിക്കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ആയിരിക്കുമെന്ന് മന്ത്രി പറഞ്ഞു. കത്തിന്റെ കരട് തയ്യാറാക്കിയെങ്കിലും മുഖ്യമന്ത്രി ഫയൽ കണ്ടില്ലെന്നാണ് സൂചന. പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിൻമാറരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. കരാറിൽ ഉറച്ചുനിൽക്കണമെന്ന്…

Read More

സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും

സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ദർഫാർ പ്രദേശം പിടിച്ചെടുത്തതിനെ തുടർന്ന് എൽ ഫാഷറിൽ ഒരു ആശുപത്രിയിൽ 450 പേരെ കൊലപ്പെടുത്തിയിരുന്നു. വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും നടന്നതായി റിപ്പോർട്ടുകളുണ്ട്. സുഡാൻ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസ് സുരക്ഷിതമായ ഇടത്തേക്ക് പിന്മാറിയതായി സൈനിക മേധാവി അബ്ദുൾ ഫത്താ അൽ ബുർഹാൻ പറഞ്ഞു. സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും , സുഡാൻ ആംഡ് ഫോഴ്‌സസും തമ്മിലുള്ള പോരാട്ടത്തിൽ ഇതുവരെ…

Read More

കാർഷിക സർവകലാശാലയിൽ ഫീസ് നിരക്ക് കുറക്കാനുള്ള തീരുമാനം; സമര വിജയമെന്ന് കെ.എസ്.യു

കേരള കാർഷിക സർവകലാശാലയിൽ വർധിപ്പിച്ച വിദ്യാർത്ഥികളുടെ ഫീസ് നിരക്ക് കുറയ്ക്കാനുള്ള അധികൃതരുടെ തീരുമാനം കെ.എസ്.യുവിൻ്റെ സമര വിജയമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. തീരുമാനം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 48000 രൂപയാക്കി വർധിപ്പിച്ചിരുന്ന ബിരുദ ഫീസ് നിരക്ക് 24000 രൂപയായാണ് കുറച്ചിരിക്കുന്നത്.കഴിഞ്ഞ അക്കാദമിക് വർഷം വരെ 18000 രൂപയായിരുന്നു.ബിരുദാനന്തര ബിരുദ ഫീസ് നിരക്ക് 49500 രൂപയിൽ നിന്ന് 29000 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ അക്കാദമിക് വർഷം വരെ 22000…

Read More

‘വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ല’; പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ്

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമർശത്തെ തള്ളി മുസ്ലിം ലീഗ്. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ നിലപാടിനെതിരെ സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമർശത്തെ തള്ളി മുസ്ലിം ലീഗ്. വിമർശനങ്ങൾ…

Read More

‘തിരുവനന്തപുരം കോർപ്പറേഷൻ UDF പിടിക്കും; കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു’; കെ മുരളീധരൻ

കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് പിടിക്കും. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണവി അടക്കം മത്സരത്തിനുണ്ടാകും. ഘടകകക്ഷികളുടെ ചർച്ച കൂടിയാണ് പൂർത്തിയാകാൻ ഉള്ളത്. ശക്തരായ സ്ഥാനാർത്ഥികളെയാണ് കളത്തിൽ ഇറക്കുന്നതെന്ന് കെ മുരളീധരൻ . മുൻ എംഎൽഎ കെ എസ് ശബരീനാഥൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു . തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡിൽ മത്സരിക്കും. കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം…

Read More

തിരുവനന്തപുരത്ത് കെ എസ് ശബരീനാഥനെ ഇറക്കാൻ കോൺഗ്രസ്; കോർപറേഷനിൽ മത്സരിപ്പിക്കാൻ ആലോചന

മുൻ എംഎൽഎ കെ എസ് ശബരീനാഥനെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷനിൽ, കവടിയാർ വാർഡിൽ സ്ഥാനാർഥിയാക്കാനാണ് നീക്കം. കെ എസ് ശബരീനാഥനെ കോർപ്പറേഷനിൽ ഇറക്കാൻ നേതൃ യോഗങ്ങളിൽ ആലോചന നടന്നതായാണ് വിവരം. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിയെ കളത്തിലിറക്കുന്നത്. കവടിയാർ വാർഡിൽ‌ നിന്നാകും ശബരി മത്സരിക്കുക. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ…

Read More

ഐസിസി വനിതാ ഏകദിന ലോകകപ്പ്: കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികൾ ദക്ഷിണാഫ്രിക്ക

ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് മൂന്നിന് നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ആദ്യ ലോകകപ്പ് ആണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇന്ത്യയിൽ ക്രിക്കറ്റ് മതമായി മാറിയത് 1983ൽ ലോർഡ്സിൽ കപിലിന്റെ ചെകുത്താന്മാർ വിശ്വ കിരീടം ചൂടിയ അന്നുമുതലാണ്. വനിത ക്രിക്കറ്റിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുന്ന ദിനമാകുമോ ഇന്ന്. ചരിത്രത്തിലേക്ക് നടന്നു കയറാൻ ഹർമൻപ്രീത് കൗറും ടീമും 140 കോടി ജനതയുടെ പ്രതീക്ഷകളുമായാണ് കളത്തിലേക്കെത്തുന്നത്. ഇന്ത്യക്കിത് മൂന്നാം…

Read More

താമരശ്ശേരി രൂപതാ ബിഷപ്പിനെതിരായ ഭീഷണി; കത്തിന്റെ ഉറവിടം തേടി പൊലീസ്

താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിന് എതിരായ ഭീഷണി കത്തിൽ, കേസ് എടുത്തതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. ബിഷപ്പ് ഹൗസ് അധികൃതരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലായിരുന്നു കത്ത്. ഭീഷണിപ്പെടുത്തൽ, കലാപഹ്വാനന്തരീക്ഷം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഘടനയുടെ പിആർഒ അബ്ദുൾ റഹീദ് ഈരാറ്റുപേട്ട എന്ന അഡ്രസിലായിരുന്നു കത്ത് ലഭിച്ചിരുന്നത്. കത്ത് ബിഷപ്പ് ഹൗസ് താമരശ്ശേരി പൊലീസിന് കൈമാറിയിരുന്നു. ക്രിസ്ത്യൻ സ്ഥാപനങ്ങൾ അനാശാസ്യ കേന്ദ്രങ്ങൾ…

Read More