Headlines

എരിതീയിൽ എണ്ണയിട്ട് തുർക്കി; 6 ആവശ്യം വച്ച് ഇറാൻ, മുജ്തബയ്ക്ക് പകരക്കാരൻ ആര്? ട്രംപിനെ ചൊടിപ്പിച്ച് ‘മിസൈൽ ക്ഷാമം’

 

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രതീക്ഷകൾക്കുമേൽ പുതിയ പൂട്ടിട്ട് ഇറാൻ. ഹോർമുസ് തുറക്കണമെങ്കിൽ യുഎസ് 6 ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മുഹമ്മദ് ബഖർ സോൽഖാദ്ർ ആവശ്യപ്പെട്ടു. ഭീഷണിയുടെ മുനയിൽ നിർത്തി ഇറാനെ സമ്മർദത്തിലാക്കാൻ വരേണ്ടെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം 6 ആവശ്യങ്ങളുമായി രംഗത്തുവന്നത്.

 

ഇതാണ് ആ 6 കാര്യങ്ങൾ

1) ഇറാനെതിരായ ഭീഷണികൾ അവസാനിപ്പിക്കുക, സൈനിക നടപടി നിർത്തിവയ്ക്കുക, 2) യുദ്ധം എന്നന്നേക്കുമായി നിർത്തുക, 3) യുഎസ് നാവികസേനയെയും വ്യോമസേനയെയും ഇറാന്റെ സമീപത്തുനിന്ന് പിൻവലിക്കുക, 4) യുദ്ധത്തിൽ ഇറാനുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, 5) ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക, 6) ഇറാന്റെ വിദേശത്തെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക എന്നീ ആവശ്യങ്ങളാണ് മുഹമ്മദ് ബഖർ സോൽഖാദ്ർ മുന്നോട്ടുവച്ചത്. യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

കപ്പലുകളുടെ എണ്ണം കുറഞ്ഞു

 

ഹോർമുസിൽ കപ്പലുകളുടെ സഞ്ചാരത്തെ നിലവിലെ പ്രതിസന്ധി വീണ്ടും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലായി 30ഓളം കപ്പലുകൾക്കേ ഹോർമുസ് കടന്നുപോകാനായുള്ളൂ. ചെങ്കടലിൽ ഹൂതികളും ഹോർമുസിൽ ഇറാനും കപ്പലുകൾക്കുനേരെ ആക്രമണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

 

എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെടുന്നത് ക്രൂഡോയിൽ വില കൂടാനും ഇടവരുത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിന് താഴെനിന്ന് 83.55 ഡോളറിലേക്ക് കുതിച്ചുകയറി. ഡബ്ല്യുടിഐ ക്രൂഡ് വില 78.18 ഡോളറായും വർധിച്ചു.

എരിതീയിൽ എണ്ണയിട്ട് തുർക്കി

 

ഇതിനിടെ എരിതീയിൽ എണ്ണയെന്നോണം കരിങ്കടലിൽ തുർക്കി വാണിജ്യക്കപ്പലുകളെ തടയാൻ തുടങ്ങി. കരിങ്കടലിൽ യുക്രെയ്നും റഷ്യയും തമ്മിലെ യുദ്ധം കപ്പലുകളെ ആക്രമിക്കുന്നതിലേക്കും കടന്ന സാഹചര്യത്തിലാണ് തുർക്കിയുടെ ഇടപെടൽ. തുർക്കിയുടെ കപ്പലുകളും ഇവിടെ ആക്രമണത്തിന് ഇരയായിരുന്നു.

 

റഷ്യയുടെ എണ്ണ കയറ്റുമതി ഹബ്ബായ നോവോറോസിസ്കിലേക്ക് (Novorossiysk) പോകുന്ന കപ്പലുകളെയാണ് പ്രധാനമായും തുർക്കി തടയുന്നത്. റഷ്യൻ എണ്ണയുടെ ഒഴുക്കിനും തടസ്സമുണ്ടായാൽ ക്രൂഡോയിൽ വിലക്കുതിപ്പിന്റെ വേഗം കൂടും. ഇത് ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെയാരിക്കും. ജൂലൈയിലെ കണക്കുപ്രകാരം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ പാതിയിലധികവും റഷ്യയിൽ നിന്നാണ്. ഈ സാഹചര്യത്തിൽ വില കൂടുന്നത് ഇന്ത്യയ്ക്ക് പ്രതിസന്ധിയാകും.

 

ട്രംപിന് ഫണ്ടിങ് ഷോക്ക്

കൂടാനുള്ള സാധ്യതകൾക്ക് തടയിട്ടിട്ടുണ്ട്. ഇത് ഡോളറിനെയും ബോണ്ടിനെയും താഴ്ത്തി. ഓഹരികൾ നേട്ടത്തിലേറുകയും ചെയ്തു. ഈയാഴ്ച ഏഷ്യൻ ഓഹരികളും ഇന്ത്യൻ ഓഹരികളും കരുതലോടെ നീങ്ങാനാണ് സാധ്യത.

 

ഇറാനും ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളും ഹോർമുസ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കുകയാണെന്ന് ഇതിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് അഭിപ്രായപ്പെട്ടു. കപ്പലുകളെ ആക്രമിക്കുന്നതിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കുകയാണ് പ്രധാനലക്ഷ്യമെന്നും വാൻസ് പറഞ്ഞു. വാൻസിന്റെ വാക്കുകൾ ഓഹരി വിപണികൾക്ക് അൽപമെങ്കിലും ആശ്വാസം പകർന്നേക്കാമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷകൾ.